Latest NewsKeralaNews

ഈരാറ്റുപേട്ട തീവ്രവാദ പ്രശ്നം നിലനില്‍ക്കുന്ന പ്രദേശം, കോട്ടയം എസ്പിയുടെ റിപ്പോര്‍ട്ട് വിവാദത്തില്‍

കോട്ടയം: കോട്ടയം ജില്ലയിലെ കിഴക്കന്‍ പ്രദേശമായ ഈരാറ്റുപേട്ട തീവ്രവാദ പ്രശ്‌നമുള്ള സ്ഥലമാണെന്ന് കോട്ടയം എസ്പിയുടെ റിപ്പോര്‍ട്ട്. ഈരാറ്റുപേട്ടയെ കുറിച്ചുള്ള എസ്പി കെ കാര്‍ത്തികിന്റെ റിപ്പോര്‍ട്ടാണ് വിവാദമായിരിക്കുന്നത്. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷന്റെ സ്ഥലം റവന്യു വകുപ്പിന് കൈമാറുന്നതുമായി ബന്ധപ്പെട്ട് എസ്പി നല്‍കിയ റിപ്പോര്‍ട്ടിലാണ് വിവാദം. ഈരാറ്റുപേട്ട തീവ്രവാദ പ്രശ്നം നിലനില്‍ക്കുന്ന സ്ഥലമെന്നാണ് എസ്പിയുടെ റിപ്പോര്‍ട്ട്.

റവന്യു ടവര്‍ നിര്‍മാണത്തിനായി സ്ഥലം കൈമാറാനായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. ഇതില്‍ എതിര്‍പ്പറിയിച്ചായിരുന്നു കോട്ടയം എസ്പി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. കേസുകളില്‍ പിടിക്കുന്ന വാഹനം സൂക്ഷിക്കാനും പൊലീസ് ക്വാട്ടേഴ്സ്, തീവ്രവാദ വിരുദ്ധ പരിശീലന കേന്ദ്രം എന്നിവ നിര്‍മ്മിക്കാനും ഈ സ്ഥലം ആവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ തീവ്രവാദ പ്രശ്നങ്ങളും മതപരമായ പ്രശ്നങ്ങളും നിലനില്‍ക്കുന്ന സ്ഥലമാണ് ഈരാറ്റുപേട്ട എന്ന പരാമര്‍ശവും ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button