ഡല്‍ഹി: തനിക്കെതിരെയുള്ള ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് തൃണമൂൽ എംപി മഹുവ മൊയിത്ര. അദാനിയെയും ചോദ്യം ചെയ്യണമെന്നും മഹുവ മൊയിത്ര പറഞ്ഞു. പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ വ്യവസായിയില്‍ നിന്നും കോഴവാങ്ങിയെന്നുള്ള പരാതി സംബന്ധിച്ചാണ് മഹുവയുടെ പ്രതികരണം.
ബിജെപി നേതാവ് നിഷികാന്ത് ദുബെയാണ് മഹുവ മൊയിത്രക്കെതിരെ പരാതി നല്‍കിയത്. സ്പീക്കര്‍ ഓംബിര്‍ളയ്ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കാന്‍ വ്യവസായിയില്‍ നിന്ന് പണം കൈപ്പറ്റിയെന്ന് പരാതിയില്‍ പറയുന്നു.
Post Your Comments