തിരുവനന്തപുരം: പുക പരിശോധനയിൽ കൃത്രിമം കാട്ടിയ പുക പരിശോധന കേന്ദ്രത്തിനെതിരെ നടപടി. നിലമ്പൂരിൽ ഒക്ടോബർ 13 ന് 4 മണി 32 മിനിറ്റിന് ഉണ്ടായിരുന്ന ബസ്സിന് 46 കിലോമീറ്റർ അകലെ മലപ്പുറം ചട്ടിപ്പറമ്പ് ഓട്ടോമിയ PUCC കേന്ദ്രത്തിൽ 4 മണി 38 മിനിറ്റിന് PUCC സർട്ടിഫിക്കറ്റ് നൽകിയതായി കണ്ടെത്തി. പുക പരിശോധന സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയ സമയത്ത് വാഹനം സുരക്ഷാ മിത്ര ലൊക്കേഷൻ അനുസരിച്ച് മലപ്പുറം ചെട്ടിപറമ്പിലായിരുന്നു.
കൃത്രിമം കാട്ടിയ പുക പരിശോധന കേന്ദ്രത്തിന്റെ പ്രവർത്തനാനുമതി പിൻവലിച്ചതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. വാഹനത്തിന്റെ ഫിറ്റ്നസ് റദ്ദ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
Post Your Comments