അവശ്യ ഘട്ടങ്ങളിൽ ഓൺലൈൻ ഫുഡ് ഡെലിവറി ഫ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. പലപ്പോഴും ഭക്ഷണം വിതരണം ചെയ്യുമ്പോൾ ഇത്തരം ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകൾക്ക് തെറ്റുകൾ സംഭവിക്കാറുണ്ട്. അത്തരത്തിൽ പിഴവുകൾ സംഭവിച്ചതോടെ സൊമാറ്റോയ്ക്കും മക്ഡൊണാൾഡിനുമെതിരെ പിഴ ചുമത്തിയിരിക്കുകയാണ് ജോധ്പൂരിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം. വെജിറ്റേറിയൻ ഭക്ഷണം ഓർഡർ ചെയ്ത ഉപഭോക്താവിന് നോൺ-വെജിറ്റേറിയൻ ഭക്ഷണം വിതരണം ചെയ്തതിനെതിരെയാണ് നിയമ നടപടി.
ഈ സംഭവം ഫുഡ് ഡെലിവറി മേഖലയിലെ കൃത്യത കുറവിനെയാണ് ചൂണ്ടിക്കാട്ടുന്നതെന്ന് ഫോറം വ്യക്തമാക്കി. സൊമാറ്റോ, മക്ഡൊണാൾഡ് എന്നീ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഒരേസമയം വെജ് ഐറ്റം ഓർഡർ ചെയ്ത ഉപഭോക്താവിനാണ് നോൺ- വെജ് ലഭിച്ചത്. ഇതോടെ, ഉപഭോക്താവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഫോറം നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന് പുറമേ, വ്യവഹാര ചെലവുകൾ വഹിക്കാൻ 5,000 രൂപയും പരാതിക്കാരന് നൽകിയിട്ടുണ്ട്. സാമ്പത്തിക പിഴയും വ്യവഹാര ചെലവുകളും സൊമാറ്റോയും മക്ഡൊണാൾഡ്സും തമ്മിൽ തുല്യമായി പങ്കിടണമെന്നാണ് നിർദ്ദേശം.
Post Your Comments