നിത്യജീവിതത്തില്‍ സര്‍വസാധാരണമാണ് തലവേദന. പലപ്പോഴും ഇതിന് ചികിത്സ ആവശ്യമുള്ളതാണ്. എന്നാല്‍, ഭൂരിപക്ഷം തലവേദനകളും വൈദ്യസഹായം ഇല്ലാതെ ഒന്ന് വിശ്രമിച്ചാല്‍ മാറുന്നവയാണ്. മിക്കവരുടെയും ഉറക്കം കെടുത്തുന്ന ഗുരുതര പ്രശ്നങ്ങളിലൊന്നാണ് ‘മൈഗ്രേയ്ന്’. ഇത്തരത്തില്‍ ഉണ്ടാവുന്ന തലവേദന അകറ്റാന്‍ ചില ഒറ്റമൂലികള്‍ നോക്കാം.
* ലാവണ്ടർ ഓയില്‍ തലവേദനയ്ക്ക് ആശ്വാസം നല്‍കും. ഇതിനായി ഒരു ടിഷ്യൂ പേപ്പറില്‍ ഏതാനും തുള്ളി ലാവണ്ടർ എണ്ണ ഒഴിച്ച്, അതിന്റെ മണം ശ്വസിക്കാവുന്നതാണ്.
* ശരീരത്തില്‍ വേണ്ടത്ര ജലാംശം ഇല്ലാതെ വരുന്ന സാഹചര്യത്തില്‍ ചിലര്‍ക്ക് തലവേദന അനുഭവപ്പെടാം. അതിനാല്‍ ധാരാളം വെള്ളം കുടിക്കുക.
* ഇഞ്ചിയും തലവേദനയ്ക്ക് ആശ്വാസം നല്കുന്ന ഒരു ഒറ്റമൂലിയാണ്. ചര്‍ദ്ദി പോലുള്ള പ്രശ്നങ്ങള്‍ക്കും ഇഞ്ചി ഉപകാരമാകും. ഇതിനായി, ഇഞ്ചി നീരും നാരങ്ങയുടെ നീരും സമാസമം ചേർത്ത് യോജിപ്പിക്കുക. ഇത് ദിവസത്തിൽ രണ്ടു നേരം കുടിക്കാം
Post Your Comments