കൊല്ലം: കരുനാഗപ്പള്ളി കുലശേഖരപുരം കടത്തൂർ നെടുന്തറയിൽ ക്ഷേത്രത്തിൽ കാണിക്ക വഞ്ചി കുത്തിപ്പൊളിച്ച് മോഷണം. നാലമ്പലത്തിന് പുറത്ത് ഉപദേവന്മാരുടെ ക്ഷേത്രത്തിന് മുന്നിലുള്ള കാണിക്ക വഞ്ചികൾ മൂന്നെണ്ണം കുത്തി തുറന്നാണ് മോഷണം നടത്തിയത്.
Read Also : അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ കഴിക്കൂ പ്രോട്ടീൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ…
കഴിഞ്ഞ ദിവസം പുലർച്ചെ 2.40-ന് ആണ് സംഭവം. ഷർട്ട് ധരിക്കാതെ നീല പാന്റ്സ് മാത്രം ധരിച്ചെത്തിയ ഒരാളാണ് മോഷണം നടത്തിയതെന്ന് ക്ഷേത്രത്തിലെ നിരീക്ഷണ കാമറയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
നെടുന്തറ ക്ഷേത്രം കമ്മിറ്റി സെക്രട്ടറി ബി.സുരേന്ദ്രൻ കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ക്ഷേത്രത്തിലെത്തി സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് അന്വേഷണം തുടങ്ങി.
Post Your Comments