കാസർഗോഡ്: ശസ്ത്രക്രിയ നിർദേശിച്ച രോഗിയിൽ നിന്നും 2000 രൂപ കൈക്കൂലി വാങ്ങി അറസ്റ്റിലായ ഡോക്ടറെ സസ്പെൻഡ് ചെയ്തു. കാസർഗോഡ് ജനറൽ ആശുപത്രി അനസ്തെറ്റിസ്റ്റ് ഡോ. വെങ്കിടഗിരിയെ ആണ് സസ്പെൻഡ് ചെയ്തത്.
ഇക്കഴിഞ്ഞ മൂന്നിനാണ് ഡോക്ടർ വിജിലൻസ് പിടിയിലായത്. അറസ്റ്റിലായിട്ടും ഡോക്ടർക്കെതിരെ നടപടിയുണ്ടാകാതിരുന്നത് ഏറെ വിവാദത്തിന് വഴിവെച്ചിരുന്നു. അറസ്റ്റിലായി ഒമ്പത് ദിവസത്തിനുശേഷം വെള്ളിയാഴ്ചയാണ് ഡോക്ടറെ അധികൃതർ സസസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്.
തലശ്ശേരി വിജിലൻസ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തതിനെ തുടർന്ന്, ഡോ. വെങ്കിടഗിരി ജയിലിലാണ്. ഉടൻ തന്നെ വിജിലൻസ് ഡിവൈ.എസ്.പി വിശ്വംഭരൻ സസ്പെൻഷന് ശിപാർശ ചെയ്തിരുന്നു. മറ്റു വകുപ്പുകളിലെ ജീവനക്കാർക്കെതിരെ വിജിലൻസ് എടുക്കുന്ന കേസുകളിൽ അറസ്റ്റിലായി ഏതാനും മണിക്കൂറുകൾക്കകം ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യുന്നതാണ് പതിവ്.
Post Your Comments