ThiruvananthapuramLatest NewsKeralaNattuvarthaNews

കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റെ ബ​സി​ൽ ക​യ​റി മ​ർ​ദി​ച്ചു: പ്രതി അറസ്റ്റിൽ

പു​ളി​യ​റ​ക്കോ​ണം കു​ള​ങ്ങ​ര​വി​ളാ​കം വീ​ട്ടി​ൽ സു​ബ്ര​മ​ണ്യ​നെ​യാ​ണ് അറസ്റ്റ് ചെയ്തത്

കാ​ട്ടാ​ക്ക​ട: കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റെ മ​ർ​ദി​ച്ച കേ​സി​ലെ പ്ര​തി പൊലീസ് പി​ടി​യി​ൽ. പു​ളി​യ​റ​ക്കോ​ണം കു​ള​ങ്ങ​ര​വി​ളാ​കം വീ​ട്ടി​ൽ സു​ബ്ര​മ​ണ്യ​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. വി​ള​പ്പി​ൽ​ശാ​ല പൊ​ലീ​സ് ആണ് പി​ടി​കൂ​ടി​യ​ത്.

Read Also : ഡ്യൂട്ടി കഴിഞ്ഞു വിശ്രമിക്കാൻ പോയ മലയാളി മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കപ്പല്‍ യാത്രക്കിടെ കാണാതായി

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. പു​ളി​യ​റ​ക്കോ​ണ​ത്തു വെച്ച് ഡ്രൈ​വ​റെ ബ​സി​ന​ക​ത്ത് ക​യ​റി ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. പു​ളി​യ​റ​ക്കോ​ണ​ത്ത് റോ​ഡ് സൈ​ഡി​ൽ ത​ട്ടി​ട്ട് ലോ​ട്ട​റി ക​ച്ച​വ​ടം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു പ്ര​തി.

ലോ​ട്ട​റി ത​ട്ട് മ​റ​യ്ക്കു​ന്ന ത​ര​ത്തി​ൽ ബ​സ് പാ​ർ​ക്ക് ചെ​യ്ത​താ​ണ് മ​ർ​ദ്ദി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. ഡ്രൈ​വ​ർ പേ​രൂ​ർ​ക്ക​ട മ​ണി​ക​ണ്‌​ഠേ​ശ്വ​രം സ്വ​ദേ​ശി ജ​യ​മോ​ഹ​ന​നെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. അ​സ​ഭ്യം പ​റ​ഞ്ഞ് ബ​സിന​ക​ത്ത് ക​യ​റി​യ പ്ര​തി ക​ഴു​ത്തി​ൽ കു​ത്തി​പ്പി​ടി​ച്ച് മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു.

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button