ടെൽ അവീവ്; ശനിയാഴ്ച കിബ്ബത്ത്സ് ബീരിയിലെ ഒരു ക്ലിനിക്കിൽ പരിക്കേറ്റവരെ ചികിത്സിക്കുന്നതിനിടെ 22 കാരിയായ ഇസ്രയേലി യുവതിയെ ഹമാസ് ഭീകരർ കൊലപ്പെടുത്തി. അമിത് മാൻ എന്ന 22 കാരിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. കൊലപാതകത്തിന് തൊട്ടുമുൻപ് അവർ തന്റെ കുടുംബത്തിന് സന്ദേശമയച്ചിരുന്നു. ‘അവർ ഇവിടെയുണ്ട്… ഞാനില്ല’ ഞാൻ അത് പുറത്തെടുക്കുമെന്ന് കരുതുന്നില്ല. ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു’, എന്നായിരുന്നു യുവതിയുടെ അവസാന സന്ദേശം.
അതേസമയം, ഇസ്രയേലിന്റെ പ്രത്യാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ റോയിട്ടേഴ്‌സിന്റെ വീഡിയോഗ്രാഫറായ ഇസാം അബ്‌ദുല്ല കൊല്ലപ്പെട്ടിരുന്നു. ആറ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റോയിട്ടേഴ്‌സിന്റെ തായിര്‍ അല്‍സുഡാനി, മഹെര്‍ നസേ, അല്‍ജസീറയുടെ എലീ ബ്രാഖ്യ, ജൗഖാദര്‍ എന്നിവര്‍ക്കും എഎഫ്പിയുടെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കുമാണ് പരുക്കേറ്റത്.
സംഭവത്തില്‍ ഇസ്രയേലിനെ രൂക്ഷമായി വിമർശിച്ച് ലബനീസ് പ്രധാനമന്ത്രി രംഗത്തെത്തി. എന്നാല്‍, മാധ്യമപ്രവര്‍തത്തകരെ കൊല്ലണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമില്ലെന്നും ഞങ്ങള്‍ യുദ്ധമുഖത്താണ് ഉള്ളതെന്നും പറഞ്ഞ ഇസ്രായേൽ, ഇത്തരം കാര്യങ്ങള്‍ ചിലപ്പോള്‍ സംഭവിച്ചേക്കുമെന്നും വ്യക്തമാക്കി.
Post Your Comments