
മലപ്പുറം: ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷണം പോയി. കോണിക്കല്ലിൽ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹമാണ് മോഷണം പോയത്. ചുമരിൽ മിന്നൽ മുരളി എന്നെഴുതി വെച്ച ശേഷമാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. മൂടേപ്പുറത്ത് മുത്തൻ ക്ഷേത്രത്തിലാണ് വിഗ്രഹം മോഷ്ടിക്കപ്പെട്ടത്. പ്രതിയ്ക്കായി തെരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Read Also: പ്രമേഹ രോഗികൾക്ക് മധുരത്തോടുള്ള അമിത ഇഷ്ടം കുറയ്ക്കാന്‍ ഇതാ ഒരു മാര്‍ഗ്ഗം
ക്ഷേത്രത്തിലെ ചുറ്റമ്പലത്തിൽ കടന്ന് പൂജയ്ക്ക് ഉപയോഗിക്കുന്ന എണ്ണയെടുത്താണ് പ്രതി മിന്നൽ മുരളി എന്നെഴുതി വെച്ചത്. ഇവിടെ നിന്നും ഒന്നും കവർച്ച നടത്തിയിട്ടില്ല. നഷ്ടമായ പഞ്ചലോഹ വിഗ്രഹത്തിന് ഒരു ലക്ഷം രൂപയോളം വിലയുണ്ടെന്നാണ് ക്ഷേത്രഭാരവാഹികൾ വ്യക്തമാക്കുന്നത്. സംഭവ സ്ഥലത്ത് വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തി.
Post Your Comments