Latest NewsNewsLife Style

വായിലെ കാൻസർ: ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

വായയുടെ ഏതെങ്കിലും ഭാഗത്ത് വികസിക്കുന്ന അർബു​ദമാണ് ഓറൽ കാൻസർ അഥവാ വായിലെ അർബു​ദം. വായിലെ അർബുദം സ്​ത്രീകളിലും പുരുഷന്മാരിലും ഉണ്ടാകാറുണ്ട്​. സ്​ത്രീകളെ അപേക്ഷിച്ച്​ പുരുഷന്മാരിൽ വായിലെ അർബുദത്തിന് സാധ്യത രണ്ടിരട്ടിയാണെന്ന് പഠനങ്ങൾ പറയുന്നു.

ചുണ്ട്​, നാവ്​, കവിളുകൾ, മോണ, തൊണ്ട എന്നിവിടങ്ങളെ ബാധിക്കുന്ന അർബുദമാണിത്. പുകയിലയും വെറ്റിലയും (പാൻ) വായിലെ അർബുദം ഉണ്ടാകുന്നതിന് പിന്നിലെ പ്രധാനപ്പെട്ട് രണ്ട് കാരണങ്ങളാണ്.

വായിലെ കാൻസറിന്റെ സാധാരണമായ ലക്ഷണങ്ങൾ ഇവയാണ്…

1. വായിൽ മുഴ കാണുക.

2. അമിതമായി വായിൽ വ്രണങ്ങൾ വരിക.

3. ഉണങ്ങാത്ത മുറിവ്

4. വായിൽ ചുവപ്പോ വെള്ളയോ പാടുകൾ കാണുക.

5. വിഴുങ്ങാനോ ചവയ്ക്കാനോ ബുദ്ധിമുട്ട് അനുഭവപ്പെടുക.

വായിൽ അർബുദം ഉണ്ടാകുന്നതിന് പിന്നിലെ​ പ്രധാന കാരണക്കാരൻ പുകയില തന്നെയാണ്​. വായിൽ അർബുദം വരുന്നവരിൽ 90 ശതമാനവും പുകവലിക്കുകയോ പുകവലി ഉൽപന്നങ്ങൾ ഉപയോഗിക്കുകയോ ചെയ്യുന്നവരാണ്.

തുടർച്ചയായുള്ള അടയ്​ക്കയുടെ ഉപയോഗം അർബുദത്തിന്​ വഴിവയ്ക്കും.

പുകയിലയ്​ക്കൊപ്പമോ, പുകയില ഒഴിവാക്കി അടയ്​ക്കയും വെറ്റിലയും ചേർത്തോ കഴിക്കുന്നത് അർബുദത്തിനിടയാക്കും.  പുകവലിയും മദ്യപാനവും ഉള്ളവരിൽ ഓറൽ കാൻസർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദ​ഗ്ധർ പറയുന്നു.  ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) മൂലവും ഓറൽ കാൻസർ വരാനുള്ള സാധ്യത കൂടുതലാണ്. കൂടുതൽ ആളുകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് അപകടസാധ്യത വർദ്ധിപ്പിക്കും.

ഓറൽ കാൻസറിന്റെ വ്യാപനം കുറയ്ക്കുന്നതിന് പ്രതിരോധം അത്യാവശ്യമാണ്. അത്യാവശ്യമായ പ്രതിരോധ പ്രവർത്തനങ്ങളിൽ പതിവ് ദന്ത പരിശോധനകൾ, സ്വയം വായ പരിശോധനകൾ, ശരിയായ വാക്കാലുള്ള ശുചിത്വം പാലിക്കൽ എന്നിവ ഉൾപ്പെടുന്നു. പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക. സുരക്ഷിതമായ ലൈംഗികത ശീലമാക്കുക, സൂര്യപ്രകാശം ഏൽക്കുന്നത് കുറയ്ക്കുക എന്നിവയിലൂടെയും ഓറൽ കാൻസർ കുറയ്ക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button