ബെംഗളൂരു: പലസ്തീനെ പിന്തുണച്ച് വാട്‌സ് ആപ്പ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് 20കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടകയിലെ വിജയനഗര്‍ ജില്ലയിലെ ആലം പാഷ എന്ന യുവാവാണ് പൊലീസ് പിടിയിലായത്. ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തിനിടെ വിജയനഗറിലെ ഹോസ്‌പേട്ടിലെ ചില വ്യക്തികള്‍ പലസ്തീനിന് പിന്തുണ നല്‍കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചു. ക്രമസമാധാനം തകര്‍ക്കാന്‍ സാധ്യതയുള്ള ദേശവിരുദ്ധ വീഡിയോകള്‍ അവര്‍ പ്രചരിപ്പിക്കുന്നതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് യുവാവിനെ കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് വ്യക്തമാക്കി.
Read Also: ശരീരഭാരം കുറയ്ക്കാൻ കാപ്സിക്കം: അറിയാം മറ്റ് ഗുണങ്ങള്‍…
ഇത്തരം വീഡിയോകള്‍ പ്രചരിക്കുന്നത് തടയാനാണ് മുന്‍കരുതല്‍ നടപടിയെന്നും പൊലീസ് പറഞ്ഞു. രാജ്യദ്രോഹപരമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് പാഷയ്ക്ക് എതിരെ കേസെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്ത ഇയാളെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. ഒക്ടോബര്‍ ഏഴിനാണ് ഹമാസ് ഇസ്രയേലിനെതിരെ ആക്രമണം തുടങ്ങിയത്.
Post Your Comments