KeralaLatest NewsNews

കൈക്കൂലി കേസ്: മുൻ പഞ്ചായത്ത് സെക്രട്ടറിയെ കഠിന തടവിന് ശിക്ഷിച്ചു

പാലക്കാട്: പാലക്കാട് ജില്ലയിലെ അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരുന്ന എൻ ആർ രവീന്ദ്രനെ 5,000 രൂപ കൈക്കൂലി വാങ്ങിയ കേസ്സിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി തൃശ്ശൂർ വിജിലൻസ് കോടതി ഒരു വർഷം കഠിന തടവിനും 1,00,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു.

Read Also: ‘ഇന്ത്യൻ നേതൃത്വത്തിനും ജനങ്ങൾക്കും നന്ദി’: ഹമാസുമായുള്ള യുദ്ധത്തിൽ തങ്ങൾക്ക് പിന്തുണ നൽകിയ ഇന്ത്യയോട് ഇസ്രായേൽ

2011 ഏപ്രിൽ മാസം ഇരുപത്തഞ്ചാംതിയതി അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരുന്ന എൻ ആർ രവീന്ദ്രൻ കളത്തിങ്കൽ സ്വദേശിയായ പരാതിക്കാരന്റെ പുതുതായി നിർമ്മിച്ച വീടിന് കെട്ടിട നമ്പർ അനുവദിക്കുന്നതിന് 5,000/- രൂപ കൈക്കൂലി ചോദിച്ചുവാങ്ങവേ പാലക്കാട് വിജിലൻസ് യൂണിറ്റ് മുൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സതീശൻ കൈയോടെ പിടികൂടി രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസ്സിലാണ് കുറ്റക്കാരനാണെന്ന് തൃശ്ശൂർ വിജിലൻസ് കോടതി കണ്ടെത്തി ഒരു വർഷം കഠിന തടവിനും 1,00,000/- രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ ഇ ആർ സ്റ്റാലിൻ ഹാജരായി.

Read Also: ‘ഇന്ത്യൻ നേതൃത്വത്തിനും ജനങ്ങൾക്കും നന്ദി’: ഹമാസുമായുള്ള യുദ്ധത്തിൽ തങ്ങൾക്ക് പിന്തുണ നൽകിയ ഇന്ത്യയോട് ഇസ്രായേൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button