തൃശ്ശൂർ: കാർഷിക സർവകലാശാല വൈസ് ചാൻസിലർ ഡോ ബി അശോകിന്റെ സൂം മീറ്റിങ്ങിലെ പ്രസംഗം ചോർന്നു. സംഭവത്തെ തുടർന്ന് ഇടത് സംഘടനാ നേതാവിനെതിരെ നടപടി സ്വീകരിച്ചു. കാർഷിക സർവകലാശാല അഡ്മിനിസ്‌ട്രേറ്റീറ്റ് ഓഫീസർ എൻ ആർ സാജനെതിരെയാണ് നടപടി. ഇയാളെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു.
സാജൻ കെഎയു എംപ്ലോയ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമാണ്. കഴിഞ്ഞ ദിവസം ഇ-ഓഫീസ് പരിശീലന ഉദ്ഘാടനത്തിൽ മാർച്ചോടെ 100 തസ്തിക കുറയ്ക്കണമെന്ന് വൈസ് ചാൻസലർ വ്യക്തമാക്കിയിരുന്നു. ഇത് വാർത്ത ആയതിന് പിന്നാലെയാണ് സാജനെതിരെ നടപടി സ്വീകരിച്ചത്.
സൂം മീറ്റിങ് പ്രസംഗം കട്ട് ചെയ്ത് സംഘടനാ ഗ്രൂപ്പിലിട്ടു എന്നതാണ് സാജനെതിരെയുള്ള കുറ്റം. അതേസമയം, സാജനെ പിന്തുണച്ച് എംപ്ലോയ്‌സ് അസോസിയേഷൻ രംഗത്തെത്തിയിട്ടുണ്ട്. പൊതുമണ്ഡലത്തിൽ വന്ന പ്രസംഗം സംഘടനാ ഗ്രൂപ്പിലിട്ടത് തെറ്റല്ലെന്നാണ് സംഘടന പറയുന്നത്.
Post Your Comments