Latest NewsNewsInternational

യുഎസ് വിമാനത്താവളത്തില്‍ യുവതിയുടെ കത്തിയാക്രമണം

ന്യൂയോര്‍ക്ക്: യുഎസ് വിമാനത്താവളത്തില്‍ യുവതിയുടെ കത്തിയാക്രമണത്തില്‍ പോലീസുകാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഹാര്‍ട്സ്ഫീല്‍ഡ്- ജാക്സണ്‍ അറ്റ്ലാന്റ അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിലാണ് സംഭവം. 44കാരിയായ ദമാരിസ് മില്‍ട്ടണ്‍ ആണ് കത്തിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

Read Also: ആരാധകരുടെ മനം കവർന്ന് വിവോ ടി2 പ്രോ: അറിയാം പ്രധാന സവിശേഷതകൾ

വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ആദ്യം ടാക്‌സി ഡ്രൈവറെയാണ് യുവതി ആക്രമിച്ചത്. തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥനും കുത്തേറ്റു. പിന്നീട് ഒരു വിമാനത്താവള ജീവനക്കാരനെയും യുവതി ആക്രമിച്ചു.

തുടര്‍ന്ന് കൂടുതല്‍ പോലീസ് സ്ഥലത്തെത്തി ദമാരിസിനെ കീഴടക്കി അറസ്റ്റ് ചെയ്തു. ഇരയായവരും യുവതിയും തമ്മില്‍ ബന്ധമില്ലെന്നും ആക്രമണത്തിനു കാരണം എന്താണെന്ന് അന്വേഷണം നടത്തുമെന്നും അറ്റ്‌ലാന്റ പോലീസ് അറിയിച്ചു.

shortlink

Post Your Comments


Back to top button