ആലപ്പുഴ: കോട്ടയം വഴിയുള്ള വന്ദേ ഭാരത് എക്‌സ്പ്രസിന് ചെങ്ങന്നൂർ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവുമായി മന്ത്രി സജി ചെറിയാൻ രംഗത്ത് . ഇതുസംബന്ധിച്ച് മന്ത്രി സജി ചെറിയാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു.
മധ്യ തിരുവിതാംകൂറിലെ ഏറ്റവും പ്രധാനപ്പെട്ടതും യാത്രക്കാരുള്ളതുമായ റെയിൽവേ സ്റ്റേഷനാണ് ചെങ്ങന്നൂരെന്നു മന്ത്രി കേന്ദ്രമന്ത്രിക്കയച്ച കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ശബരിമലയിലേക്ക് വരുന്ന തീർഥാടകർ ഏറ്റവും കൂടുതലായി ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷൻ ചെങ്ങന്നൂരാണ്. റെയിൽവേ തന്നെ ഔദ്യോഗികമായി ശബരിമലയിലേക്കുള്ള കവാടം എന്ന് വിശേഷിപ്പിക്കുന്നത് ചെങ്ങന്നൂരിനെയാണെന്നും കത്തിൽ വ്യക്തമാക്കുന്നു.
ലക്ഷക്കണക്കിന് തീർഥാടകർ ശബരിമല സീസണിൽ ചെങ്ങന്നൂർ സ്റ്റേഷൻ വഴി യാത്ര ചെയ്യുന്നുണ്ട്. കൂടാതെ, റെയിൽവേ കണക്ടിവിറ്റി ഇല്ലാത്ത ഇടുക്കി ജില്ലയും ഒരു സ്റ്റേഷൻ മാത്രമുള്ള പത്തനംതിട്ടയും ചെങ്ങന്നൂരിനെ ആശ്രയിക്കുന്നു. ഇക്കാര്യങ്ങൾ കണക്കിലെടുത്ത് ശബരിമല സീസണിനു മുന്നേ തന്നെ ചെങ്ങന്നൂരിൽ വന്ദേ ഭാരതിന് സ്റ്റോപ്പ് അനുവദിക്കാൻ കേന്ദ്രമന്ത്രിയോട് അഭ്യർഥിച്ചതായി സജി ചെറിയാൻ വ്യക്തമാക്കി.
Post Your Comments