കോഴിക്കോട്: കൊയിലാണ്ടിയിൽ നാല് മത്സ്യത്തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു. മത്സ്യത്തൊഴിലാളികളായ സന്തോഷ്, പ്രസാദ്, നിജു, ശൈലേഷ് എന്നിവർക്കാണ് മിന്നലേറ്റത്. ഇതിൽ നിജുവിന്റെ കാലിന്റെ എല്ലിന് പൊട്ടലേറ്റിട്ടുണ്ട്.
കഴിഞ്ഞദിവസം രാത്രി എട്ടോടെയാണ് അപകടം നടന്നത്. കൊയിലാണ്ടി ഹാർബറിൽ നങ്കൂരമിട്ടിരുന്ന ഗുരുകൃപ എന്ന ബോട്ടിലെ ഉപകരണങ്ങളും മിന്നലിൽ നശിച്ചു.
Read Also : ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജുകളിൽ ഇനി ജെൻഡർ ന്യൂട്രൽ യൂണിഫോം: ഉദ്ഘാടനം നാളെ
ബോട്ട് തീരത്ത് നങ്കൂരമിട്ട ശേഷം മത്സ്യം കോരി മാറ്റുന്നതിനിടെയാണ് ശക്തമായ ഇടിമിന്നലുണ്ടായത്. ബോട്ടിലെ ബാറ്ററി, ഡൈനാമോ, എക്കോ സൗണ്ട് കാമറ, വയർലെസ് തുടങ്ങിയവ നശിച്ചു. അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Post Your Comments