അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അനാരോഗ്യകരമായ ഭക്ഷണം, ഉദാസീനമായ ജീവിതശൈലി, മദ്യപാനം, പുകവലി, അമിതവണ്ണം തുടങ്ങിയവയയെക്കെ ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കും. പ്രത്യേകിച്ച്,
നിങ്ങളുടെ ഭക്ഷണക്രമം നിങ്ങളുടെ ഹൃദയാരോഗ്യത്തെ സ്വാധീനിക്കുന്ന ഒരു ഘടകമാണ്. തെറ്റായ ഭക്ഷണക്രമവും ജീവിതശൈലിയും ഹൃദ്രോഗസാധ്യത ഗണ്യമായി വർധിപ്പിക്കും.
നിരവധി പോഷകങ്ങൾ ഹൃദയത്തിന്‍റെ ആരോഗ്യത്തെ സ്വാധീനിക്കും. അത്തരത്തിലൊന്നാണ് പൊട്ടാസ്യം. നിങ്ങളുടെ രക്തസമ്മർദ്ദം കുറയ്ക്കാൻ പൊട്ടാസ്യത്തിന് കഴിയും. ഇത് നിങ്ങളുടെ കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തും. കൂടാതെ ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും പൊട്ടാസ്യം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.
പലരും ആവശ്യത്തിന് പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നില്ല. ഇതാണ് പലപ്പോഴും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ കഴിയാത്തതും, ഹൃദയാരോഗ്യം മോശമാകുന്നതും. മൂഡ് സ്വിംഗ്സിന് ഇടയാക്കുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളെ ബാലൻസ് ചെയ്യാനും പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്. കോശങ്ങൾക്കുള്ളിൽ ദ്രാവകത്തിന്‍റെ അളവ് നിലനിർത്താനും നിർജ്ജലീകരണം തടയാനും പൊട്ടാസ്യം പ്രധാന പങ്കുവഹിക്കുന്നു. ബലഹീനത, പേശിവലിവ്, ക്രമരഹിതമായ ഹൃദയമിടിപ്പ്, മോശം ദഹനം, മരവിപ്പ്, ശ്വസന പ്രശ്നങ്ങൾ എന്നിവ പൊട്ടാസ്യത്തിന്റെ കുറവിന്റെ ചില ലക്ഷണങ്ങളാണ്.
പൊട്ടാസ്യം അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
1. നേന്ത്രപ്പഴം: നേന്ത്രപ്പഴത്തില്‍ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ഒരു ഇടത്തരം നേന്ത്രപ്പഴത്തില്‍ ഏകദേശം 422 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം രക്തക്കുഴലുകളുടെ ഭിത്തിയിലെ പിരിമുറുക്കം ലഘൂകരിക്കുകയും ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യും. വിറ്റാമിന്‍ സി, ഫൈബര്‍, ആന്‍റി ഓക്സിഡന്‍റുകള്‍, മഗ്നീഷ്യം തുടങ്ങിയവയും നേന്ത്രപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്.
2. ഡ്രൈഡ് ആപ്രിക്കോട്ട്: പൊട്ടാസ്യം ധാരാളം അടങ്ങിയ ഇവ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. കൂടാതെ ഇവ ദഹനം മെച്ചപ്പെടുത്താനും കണ്ണിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിനും ഗുണം ചെയ്യും.
3. ചീര: പൊട്ടാസ്യം ധാരാളം അടങ്ങിയ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
Post Your Comments