ഇന്ത്യൻ ലാപ്ടോപ്പ് വിപണിയിൽ തരംഗം സൃഷ്ടിക്കാൻ പ്രമുഖ ഇലക്ട്രോണിക് ഗാഡ്ജറ്റ് നിർമ്മാതാക്കളായ സെബ്രോണിക്സ് എത്തി. സ്പീക്കർ വിപണിയിൽ ഇതിനോടകം തന്നെ സ്വീകാര്യത നേടിയെടുത്ത സെബ്രോണിക്സ് ഇതാദ്യമായാണ് ലാപ്ടോപ്പ് വിപണിയിലേക്കും ചുവടുകൾ ശക്തമാക്കുന്നത്. നിലവിൽ, പ്രോ സീരീസ് Y, പ്രോ സീരീസ് Z എന്നിവയ്ക്ക് കീഴിൽ 5 മോഡൽ ലാപ്ടോപ്പുകളാണ് കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, ഡോൾബി അറ്റ്മോസ്നോടൊപ്പം ലാപ്ടോപ്പുകൾ അവതരിപ്പിക്കുന്ന ആദ്യത്തെ ഇന്ത്യൻ ബ്രാൻഡ് എന്ന സവിശേഷതയും സെബ്രോണിക്സ് സ്വന്തമാക്കിയിരിക്കുകയാണ്.
സ്റ്റൈലിഷ് ലുക്കും മെറ്റൽ ബോഡി എൻക്രോഷറുമാണ് ഈ ലാപ്ടോപ്പുകളുടെ പ്രധാന ആകർഷണീയത. വിൻഡോസ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. 5 ലാപ്ടോപ്പുകളും 16 ജിബി വരെ റാമും 1 ടിബി സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നുണ്ട്. ടൈപ്പ് സി പോർട്ടുകൾ, വൈ-ഫൈ, ബ്ലൂടൂത്ത് 5.0, എച്ച്ഡിഎംഐ, മൈക്രോ എസ്.ഡി, 3.5 എംഎം ഹെഡ്ഫോൺ ജാക്ക് തുടങ്ങിയ കണക്ടിവിറ്റി ഫീച്ചറുകളും ലഭ്യമാണ്. സിൽവർ, സ്പേസ് ഗ്രേ, ഗ്ലേസിയർ ബ്ലൂ, മിഡ്നൈറ്റ് ബ്ലൂ, സേജ് ഗ്രീൻ എന്നിങ്ങനെ ആകർഷകമായ കളർ വേരിയന്റുകളിലാണ് സെബ്രോണിക്സ് ലാപ്ടോപ്പുകൾ പുറത്തിറക്കിയത്.
Also Read: ആഡംബര പ്രൗഢി! ഈ ഹോട്ടലിൽ ഒറ്റ രാത്രി താമസിക്കാൻ നൽകേണ്ടത് രണ്ട് ലക്ഷം രൂപ
Post Your Comments