സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 42,920 രൂപയാണ് നിരക്ക്. ഒരു ഗ്രാം സ്വർണത്തിന് 5,365 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 240 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 30 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നലെയും ഇന്നും വ്യാപാരം നടക്കുന്നത്.
ആഗോളതലത്തിൽ നേരിയ ഉയർച്ചയിലാണ് സ്വർണവില ഉള്ളത്. ട്രോയ് ഔൺസിന് 0.74 ഡോളർ ഉയർന്ന് 1,860.49 ഡോളർ നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒക്ടോബർ മാസത്തിലെ ആദ്യ വാരത്തിൽ സ്വർണവില ഗണ്യമായി ഇടിഞ്ഞിരുന്നു. എന്നാൽ, പിന്നീടുള്ള ദിവസങ്ങളിൽ വില ഉയരുന്ന പ്രവണതയാണ് ദൃശ്യമായത്. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 75.50 രൂപയും, 8 ഗ്രാം വെള്ളിക്ക് 604 രൂപയുമാണ് നിരക്ക്.
Also Read: ശരീരത്തിന്റെ നിറം വെളുപ്പ്, എന്നാൽ മുഖം മാത്രം കറുത്ത് വരുന്നോ? എങ്കിൽ ഈ ടെസ്റ്റ് ഉടൻ ചെയ്യണം
Post Your Comments