നിയമലംഘനം നടത്തുന്ന സഹകരണ ബാങ്കുകൾക്കെതിരെ പിടിമുറുക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നിയന്ത്രണങ്ങൾ പാലിക്കുന്നതിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി ഇത്തവണ അഞ്ച് സഹകരണ ബാങ്കുകൾക്കാണ് പിഴ ചുമത്തിയിട്ടുള്ളത്. എസ്ബിപിപി കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ദി സഹ്യാദ്രി സഹകാരി ബാങ്ക് ലിമിറ്റഡ്, റഹിമത്പൂർ സഹകാരി ബാങ്ക് ലിമിറ്റഡ്, ഗാധിംഗ്‌ലാജ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ദി കല്യാൺ ജനത സഹകാരി ബാങ്ക് ലിമിറ്റഡ് എന്നീ ബാങ്കുകൾക്കെതിരെയാണ് ആർബിഐ നടപടി കടുപ്പിച്ചിരിക്കുന്നത്.
നിക്ഷേപങ്ങളുടെ പലിശ നിരക്ക് സംബന്ധിച്ച് ആർബിഐ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് എസ്ബിപിപി കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് 18 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. മുംബൈയിലെ സഹ്യാദ്രി സഹകരണ ബാങ്ക് ലിമിറ്റഡ് 6 ലക്ഷം രൂപയാണ് പിഴ അടയ്ക്കേണ്ടത്. കെവൈസി നിയമങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നടപടി. ഇതിന് പുറമേ, എജുക്കേഷൻ ആൻഡ് അവയർനസ് ഫണ്ടിലേക്ക് അർഹമായ തുക ട്രാൻസ്ഫർ ചെയ്തിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
Also Read: രാജ്യത്തെ മൊത്ത പ്രത്യക്ഷ നികുതി പിരിവിൽ വീണ്ടും മുന്നേറ്റം, കണക്കുകൾ പുറത്തുവിട്ട് ധനമന്ത്രാലയം
പ്രവർത്തനരഹിതമായ അക്കൗണ്ടുകളുടെ വാർഷിക അവലോകനം നടത്താത്തതിനെ തുടർന്ന് റഹിമത്പൂർ സഹകാരി ബാങ്ക് ലിമിറ്റഡിന് ഒരു ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. റെഗുലേഷൻ ആക്ട് 1949-ലെ ചില വകുപ്പുകൾ ലംഘിച്ചതിനെ തുടർന്ന് ഗാധിംഗ്‌ലാജ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് 3 ലക്ഷം രൂപയാണ് പിഴ ഒടുക്കേണ്ടത്. അതേസമയം, മഹാരാഷ്ട്രയിലെ കല്യാൺ ജനതാ സഹകാരി ബാങ്ക് ലിമിറ്റഡിന് 4.50 ലക്ഷം രൂപയാണ് പിഴ.
Post Your Comments