രാജ്യത്തെ അതിസമ്പന്നനായ വ്യവസായികളിൽ ഒരാളാണ് രത്തൻ ടാറ്റ. ഇത്തവണ സോഷ്യൽ മീഡിയയിലും തരംഗമായി മാറിയിരിക്കുകയാണ് ടാറ്റ. ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2023 അനുസരിച്ച്, സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം ആളുകൾ പിന്തുടരുന്ന ഇന്ത്യൻ സംരംഭകൻ എന്ന ബഹുമതി കൂടി സ്വന്തമാക്കിയിരിക്കുകയാണ് ടാറ്റ. നിലവിൽ, എക്സ് പ്ലാറ്റ്ഫോമിൽ 12.6 ദശലക്ഷം ഫോളോവേഴ്സാണ് ടാറ്റയ്ക്ക് ഉള്ളത്. ഇതോടെ, വലിയ രീതിയിലുള്ള ജനപ്രീതിയാണ് ടാറ്റ സ്വന്തമാക്കിയിരിക്കുന്നത്.
ടാറ്റ കഴിഞ്ഞാൽ സോഷ്യൽ മീഡിയയിൽ ഏറ്റവും ഫോളോവേഴ്സ് മറ്റൊരു വ്യവസായി ആനന്ദ് മഹീന്ദ്രയാണ്. 108 ലക്ഷം പേരാണ് ആനന്ദ് മഹീന്ദ്രയെ പിന്തുടരുന്നത്. തൊട്ടുപിന്നിലായി ഉപഭോക്തൃ ഉൽപ്പന്ന കമ്പനിയായ പതഞ്ജലി ആയുർവേദിന്റെ സിഇഒ ആചാര്യ ബാലകൃഷ്ണയാണ് മൂന്നാം സ്ഥാനത്ത്. 66 ദശലക്ഷം ഫോളോവേഴ്സാണ് ആചാര്യ ബാലകൃഷ്ണയ്ക്ക് ഉള്ളത്. ഗൂഗിളിന്റെ സിഇഒ സുന്ദർ പിച്ചെ 53 ലക്ഷം ഫോളോവേഴ്സുമായി നാലാം സ്ഥാനത്താണ്.
Also Read: കേന്ദ്രം അനുമതി നല്‍കിയില്ല, മുഖ്യമന്ത്രി പിണറായി വിജയന്റെ സൗദി യാത്ര അനിശ്ചിതത്വത്തില്‍
Post Your Comments