Latest NewsNewsBusiness

ഓഹരി വിൽപ്പനയിലൂടെ കോടികൾ സമാഹരിക്കാൻ ലക്ഷ്യമിട്ട് മെഡിമിക്സ് ഗ്രൂപ്പ്

മെഡിമിക്സിന്റെ ഉത്തരേന്ത്യൻ വിപണി കൈകാര്യം ചെയ്യുന്ന ഗ്രൂപ്പാണ് ചോലയിൽ

ഓഹരി വിൽപ്പനയിലൂടെ കോടികൾ സമാഹരിക്കാൻ ലക്ഷ്യമിട്ട് ആയുർവേദ സോപ്പായ മെഡിമിക്‌സിന്റെ നിർമ്മാണ കമ്പനികളിൽ ഒന്നായ ചോലയിൽ ഗ്രൂപ്പ്. ഓഹരി വിൽപ്പനയിലൂടെ 450 കോടി രൂപ സമാഹരിക്കാനാണ് ചോലയിൽ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. കമ്പനിയുടെ 25 ശതമാനം ഓഹരികളാണ് വിൽക്കാൻ സാധ്യത. ഓഹരികൾ വിൽക്കുന്നുണ്ടെങ്കിലും നിയന്ത്രണാവകാശം ചോലയിൽ ഗ്രൂപ്പ് തന്നെ നിലനിർത്താനാണ് തീരുമാനം. ഈ വർഷം മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ചോലയിൽ ഗ്രൂപ്പിന്റെ വിറ്റുവരവ് 400 കോടി രൂപയോളമായിരുന്നു. ഇത് നടപ്പു സാമ്പത്തിക വർഷം 1000 കോടി രൂപയായി ഉയർത്താനുള്ള ശ്രമങ്ങളാണ് കമ്പനി നടത്തുന്നത്.

മെഡിമിക്സിന്റെ ഉത്തരേന്ത്യൻ വിപണി കൈകാര്യം ചെയ്യുന്ന ഗ്രൂപ്പാണ് ചോലയിൽ. നിലവിൽ, സോപ്പ്, ഫേസ് വാഷ്, ബോഡി വാഷ്, മോയിസ്ചറൈസർ, ഷാംപൂ, ഹൈജീൻ വാഷ് തുടങ്ങിയ ഉൽപ്പന്നങ്ങൾ ചോലയിൽ ഗ്രൂപ്പ് പുറത്തിറക്കുന്നുണ്ട്. മഹാരാഷ്ട്രയാണ് ചോലയിൽ ഗ്രൂപ്പിന്റെ മുഖ്യ വിപണി. ഇതിന് പുറമേ, ഡൽഹി, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും മികച്ച വിൽപ്പനയുണ്ട്. അമേരിക്ക, ഗൾഫ് എന്നിങ്ങനെ 35 രാജ്യങ്ങളിലേക്കും ചോലയിൽ ഗ്രൂപ്പ് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്.

Also Read: യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാക്കും: മുഖ്യമന്ത്രി

shortlink

Post Your Comments


Back to top button