Latest NewsNewsInternational

ഗാസയിലെ ഏക വൈദ്യുതിനിലയം പ്രവര്‍ത്തനം നിര്‍ത്തി, ജനങ്ങള്‍ കൊടും ദുരിതത്തിലേയ്ക്ക്

ഗാസ: ഗാസയിലെ ഏക വൈദ്യുതിനിലയം പ്രവര്‍ത്തനം നിര്‍ത്തി. ഇന്ധനക്ഷാമം രൂക്ഷമായതോടെയാണ് വൈദ്യുതിനിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്.
ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഗാസയ്ക്ക് മേല്‍ ഇസ്രായേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

Read Also: വാട്സ്ആപ്പ് ബാങ്കിംഗ് സംവിധാനവുമായി എസ്ബിഐ, ഈ സേവനങ്ങളെക്കുറിച്ച് നിർബന്ധമായും അറിയൂ

ഗാസയ്ക്കുള്ള ഇന്ധനവിതരണവും ഇസ്രായേല്‍ നിര്‍ത്തിയിരുന്നു. ഇതോടെയാണ് ഗാസയിലെ ഏക വൈദ്യുതി നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. തിങ്കളാഴ്ചയാണ് ഗാസയ്ക്ക് മേല്‍ സമ്പൂര്‍ണ്ണ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ഇസ്രായേല്‍ അറിയിച്ചത്. അതേസമയം, ഗാസയുടെ തീരപ്രദേശങ്ങളെ ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ വ്യോമാക്രമണം തുടരുകയാണ്.

ഇതിനിടെ യു.കെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി ഇസ്രായേലിലെത്തി. രാജ്യത്തിനുള്ള പിന്തുണ അറിയിക്കുന്നതിനാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ വ്യാഴാഴ്ച ഇസ്രായേലിലേക്ക് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button