തിരുവനന്തപുരം: ഹമാസിനെതിരായ പോരാട്ടത്തിൽ ഇസ്രയേലിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച ഡി.വൈ.എഫ്.ഐയെ പരിഹസിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. ഇസ്രയേൽ – പലസ്തീൻ സംഘർഷത്തിന്റെ ചരിത്രം നോക്കാതെ പ്രധാനമന്ത്രി ഏകപക്ഷീയമായി ഇസ്രയേലിനു പിന്തുണ പ്രഖ്യാപിച്ചത് ദൗർഭാഗ്യകരമാണെന്ന് ഡി.വൈ.എഫ്.ഐ വിമർശിച്ചിരുന്നു. പലസ്തീനൊപ്പമാണ് തങ്ങളെന്ന് ഡി.വൈ.എഫ്.ഐ വ്യക്തമാക്കിയിരുന്നു. ഇവരെ പരിഹസിക്കുകയാണ് സന്ദീപ് വാര്യർ.
‘ടെൽ അവീവിൽ തിരക്കിട്ട യോഗങ്ങൾ. ഇസ്രായേൽ പരിഭ്രാന്തിയിലായിരിക്കുന്നു. ഇന്ന് കാലത്ത് വരെ ഹമാസിനെ ദിവസങ്ങൾക്കുള്ളിൽ കീഴടക്കാമെന്ന ധാരണയിലായിരുന്നു ഇസ്രായേൽ. പക്ഷേ കാര്യങ്ങൾ ഒക്കെ തകിടം മറിഞ്ഞിരിക്കുന്നു. ഗാസയിലെങ്ങും ആഹ്ളാദ പ്രകടനങ്ങൾ തുടങ്ങിയിരിക്കുന്നു. ഡിവൈഎഫ്ഐ ഹമാസിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു. ഇനി കളി വേറെ ലെവൽ’, സന്ദീപ് വാര്യർ ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, ഇസ്രായേൽ-പലസ്തീൻ സംഘർഷവും നിരന്തര ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും കണക്കിലെടുത്ത് 2023 ഒക്ടോബർ 14 വരെ ഇസ്രായേലിലെ ടെൽ അവീവിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും എയർ ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചു. കൂടാതെ, പലസ്തീനിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി ഇന്ത്യയുടെ പ്രതിനിധി ഓഫീസ് രംഗത്തെത്തി. 24 മണിക്കൂർ അടിയന്തര സഹായം ഉണ്ടായിരിക്കുമെന്നും. നിവിലെ സാഹചര്യം കണക്കിലെടുത്ത് ഏത് അടിയന്തര സാഹചര്യത്തിലും സഹായത്തിനായി ഇന്ത്യയുടെ പ്രതിനിധി ഓഫീസുമായി നേരിട്ട് ബന്ധപ്പെടാം. നമ്പർ: 0592-916418, WhatsApp:+970-59291641.
Post Your Comments