KeralaLatest NewsNews

തൃശൂരിലെ ടേക്ക് ഓവര്‍ രാജാവാണ് എം.കെ കണ്ണന്‍: ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍

വായ്പകള്‍ ടേക്ക് ഓവര്‍ ചെയ്താണ് ബിനാമി കണ്ണന്‍ തട്ടിപ്പ് നടത്തുന്നത്

തൃശൂര്‍: തൃശൂരിലെ ടേക്ക് ഓവര്‍ രാജാവാണ് എം.കെ. കണ്ണനെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അഡ്വ. ബി ഗോപാലകൃഷ്ണന്‍. ‘വായ്പകള്‍ ടേക്ക് ഓവര്‍ ചെയ്താണ് ബിനാമി കണ്ണന്‍ തട്ടിപ്പ് നടത്തുന്നത്. ഇഡിയ്ക്ക് മുന്നില്‍ കണ്ണന്‍ സ്വത്ത് വിവരങ്ങള്‍ ഹാജരാക്കിയിട്ടില്ല. കണ്ണന്‍ സ്വത്ത് വിവരങ്ങള്‍ ഹാജരാക്കിയില്ലെങ്കില്‍ ജനങ്ങള്‍ ഹാജരാക്കേണ്ടി വരും. വിവരങ്ങള്‍ കൈമാറാന്‍ കണ്ണന്‍ തയ്യാറായില്ലെങ്കില്‍ ബിജെപി പ്രത്യക്ഷ സമരം സംഘടിപ്പിക്കും’, അദ്ദേഹം പറഞ്ഞു.

Read Also: കമ്പി കയറ്റി വന്ന വാഹനം ദേഹത്തേക്ക് മറിഞ്ഞ് ചുമട്ടു തൊഴിലാളിക്ക് ദാരുണാന്ത്യം

അതേസമയം, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിന്റെ അന്വേഷണം സഹകരണ വകുപ്പിലേക്കും സഹകരണ സ്ഥാപനങ്ങളിലേക്കും നീളുകയാണ്. സഹകരണ വകുപ്പ് രജിസ്ട്രാര്‍ ടി.വി.സുഭാഷ്, റബ്കോ മാനേജിങ് ഡയറക്ടര്‍ ഹരിദാസന്‍ നമ്പ്യാര്‍ എന്നിവരെ ഇഡി ചോദ്യം ചെയ്യും. സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍, കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ കണ്ണന്‍ എന്നിവര്‍ കേസന്വേഷണവുമായി സഹകരിക്കാത്ത സാഹചര്യത്തിലാണ് അന്വേഷണം വകുപ്പിലെ ഉന്നതരിലേക്കും നീളുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button