സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപയാണ് കൂടിയത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 42,920 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 30 രൂപ കൂടി 5,365 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്ന് ഓഗസ്റ്റ് മാസത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ് സ്വർണവില ഉള്ളത്.
ഇന്നലെയും സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 160 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 20 രൂപയുമാണ് വർദ്ധിച്ചത്. ഒക്ടോബർ മാസത്തിലെ ആദ്യ ദിവസങ്ങളിൽ സ്വർണവില കുത്തനെ ഇടിയുന്ന പ്രവണതയാണ് ദൃശ്യമായതെങ്കിലും, പിന്നീട് വില ഉയരുകയായിരുന്നു. ആഗോളവിപണിയിലെ ഉയർച്ചയാണ് ആഭ്യന്തര വിപണിയിലും പ്രകടമായിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ വില ഉയരുകയാണെങ്കിൽ, ആഭ്യന്തര വിപണിയിലും വർദ്ധനവ് പ്രതീക്ഷിക്കാവുന്നതാണ്.
Also Read: ഭീകരാക്രമണ സാധ്യത: ഇന്ത്യയിലെ ഇസ്രായേൽ എംബസിയുടെ സുരക്ഷ വർദ്ധിപ്പിച്ചു
Post Your Comments