Latest NewsNewsInternational

‘അവർ ഇവിടെ വന്നിട്ടുണ്ട്’: ഹമാസ് ബന്ദിയാക്കും മുമ്പ് ഭർത്താവിന് ഭാര്യ അയച്ച സന്ദേശം വൈറൽ

ഇസ്രയേലും ഹമാസ് ഗ്രൂപ്പും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയിൽ നൂറുകണക്കിന് സ്ത്രീകളെയും കുട്ടികളെയും ആണ് കാണാതായിരുന്നത്. ഇസ്രയേലിൽ കടന്നുകയറിയ ഹമാസ് നിരവധി സ്ത്രീകളെ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ശനിയാഴ്ച നടന്ന ഹമാസിന്റെ ആക്രമണത്തിൽ 600 ഇസ്രായേലികളും ഗാസയിൽ 370 ഓളം ആളുകളും കൊല്ലപ്പെട്ടു. കാണാതായവരിൽ ഒരു ഇസ്രായേലി അമ്മയും അവരുടെ രണ്ട് പെൺമക്കളും ഉൾപ്പെടുന്നു. ഗാസ അതിർത്തിക്കടുത്തായിരുന്നു ഇവരുടെ വീട്. വാരാന്ത്യത്തിൽ ഹമാസ് ഗ്രൂപ്പ് അവരുടെ വീട് ആക്രമിക്കുകയായിരുന്നു.

ഡോറൺ ആഷർ എന്ന സ്ത്രീ തന്റെ പെൺകുട്ടികൾക്കൊപ്പം ഗാസ അതിർത്തിയോട് ചേർന്നുള്ള നിർ ഓസ് ഗ്രാമത്തിൽ മുത്തശ്ശിയെ കാണാൻ പോയതായിരുന്നു. ആക്രമണത്തെക്കുറിച്ച് അറിയിക്കാൻ അവർ മധ്യ ഇസ്രായേലിലുള്ള ഭർത്താവ് യോനി ആഷറിനെ വിളിച്ചു. ഭീകരർ വീട്ടിൽ ഉണ്ടെന്ന് അവർ ഭർത്താവിനോട് പറഞ്ഞു. ഉടൻ തന്നെ ഫോൺ വിച്ഛേദിക്കപ്പെട്ടുവെന്നും അതിനുശേഷം താൻ അവളിൽ നിന്ന് യാതൊരു വിവരവും കേട്ടിട്ടില്ലെന്നും യുവതിയുടെ ഭർത്താവ് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

കാണാതായ യുവതിയോടും കുട്ടികളോടും വാഹനത്തിനുള്ളിലേക്ക് കടക്കാൻ ഹമാസ് ഭീകരർ ആവശ്യപ്പെടുന്നതിന് വീഡിയോ ഇതിനിടെ പുറത്തുവന്നിരുന്നു. രണ്ട് കുട്ടികളുടെ പിതാവ് തന്റെ കുടുംബത്തിന്റെ സുരക്ഷയ്ക്കായി യാചിക്കുകയും അവരുടെ മോചനത്തിന് പകരമായി തന്നെ ബന്ദിയാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ‘എനിക്ക് ഹമാസിനോട് പറയാനുള്ളത്, അവരെ ഉപദ്രവിക്കരുത്. ചെറിയ കുട്ടികളെ ഉപദ്രവിക്കരുത്. സ്ത്രീകളെ ഉപദ്രവിക്കരുത്. പകരം നിങ്ങൾക്ക് എന്നെ വേണമെങ്കിൽ, ഞാൻ വരാൻ തയ്യാറാണ്’, അദ്ദേഹം പറഞ്ഞു.

തന്റെ കുടുംബത്തെ തിരികെ കൊണ്ടുവരാൻ സർക്കാർ അധികാരികളെ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്ന് ന്യൂയോർക്കറിന് നൽകിയ അഭിമുഖത്തിൽ ആഷർ പറഞ്ഞു. ‘സർക്കാരിലെയും സുരക്ഷാ സ്ഥാപനത്തിലെയും ഉദ്യോഗസ്ഥരെ സമീപിക്കാൻ ഞാനും ശ്രമിക്കുന്നു, പക്ഷേ ഒരു സാമൂഹിക പ്രവർത്തകനല്ലാതെ മറ്റാരും ഇതുവരെ എന്നെ ബന്ധപ്പെട്ടിട്ടില്ല. പതിനഞ്ച് മണിക്കൂറായി ഞാൻ ഭക്ഷണം കഴിക്കുകയോ ഉറങ്ങുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ ഒരാൾക്ക് ഭക്ഷണം കഴിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല’, അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button