
ടെഹ്‌റാന്‍: ഇസ്രയേല്‍-ഹമാസ് യുദ്ധം മൂന്നാം ദിവസവും തുടരുന്നതിനിടെ, ഹമാസിന്റെ അവകാശവാദം തള്ളി ഇറാന്‍. ‘ഇത് ഹമാസ് തന്നെ ആസൂത്രണം ചെയ്ത യുദ്ധമാണ്. ഇതില്‍ ഇറാനുമായി യാതൊരു ബന്ധവുമില്ല. പ്രശ്നങ്ങള്‍ക്ക് എല്ലാം കാരണം ഇസ്രയേലാണ്, ആക്രമണത്തില്‍ പങ്കില്ല’, ഇറാന്‍ വ്യക്തമാക്കി.
Read Also: സുഹൃത്തിന്‍റെ ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിന്‍റെ കൈ വെട്ടി: മുഖ്യ പ്രതി പിടിയില്‍
ആക്രമണത്തില്‍ 413 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇരുപക്ഷത്തുമായി1000ത്തോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ ഇസ്രയേല്‍ കരയുദ്ധത്തിനൊരുങ്ങിയെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. അമേരിക്കന്‍ യുദ്ധക്കപ്പലുകളും ഇസ്രയേലിലേക്ക് എത്തും.
അതേസമയം, ഇസ്രയേലില്‍ അപ്രതീക്ഷിതമായി നടത്തിയ ഹമാസ് ഭീകരാക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സില്‍ രംഗത്ത് എത്തി. സമാധാനത്തിനായി ലോകരാജ്യങ്ങള്‍ ഒന്നിക്കണമെന്ന് യുഎന്‍ രക്ഷാസമിതി ആവശ്യപ്പെട്ടു.
Post Your Comments