Latest NewsKeralaNews

കേരളത്തിൽ കോൺഗ്രസിനും ബിജെപിക്കും ഒരേമനസാണ്: അവരുടെ ലക്ഷ്യം എൽഡിഎഫെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസിനും ബിജെപിക്കും ഒരേമനസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവരുടെ ലക്ഷ്യം എൽഡിഎഫ് ആണ്. കോൺഗ്രസ് ബിജെപിയെ എതിർക്കുന്നില്ല എന്ന് മാത്രമല്ല, ഒരു വിഭാഗം ബിജെപിയുടെ വർഗീയ നയങ്ങൾ വരെ സ്വീകാര്യമുള്ളവരാണ്. സംഘപരിവാർ മനസോടെ പ്രതികരിക്കാൻ അവർ തയ്യാറാണ്. ബിജെപിക്ക് നീരസമുണ്ടാക്കുന്ന ഒന്നും കോൺഗ്രസ് ചെയ്യുന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

Read Also: സംസ്ഥാനത്ത് അർഹരായ 15000 കുടുംബങ്ങൾക്കുളള എഎവൈ കാർഡ് വിതരണം നാളെ മുതൽ

കേന്ദ്രം കേരളത്തോട് പകയോടെ പെരുമാറുമ്പോഴും ഒരുമിച്ച് നിന്ന് അർഹമായ ആനുകൂല്യങ്ങൾ നേടാൻ ഇവിടെ നിന്നും ജയിച്ചുപോയ കോൺഗ്രസ് എംപിമാർ തയ്യാറാകുന്നില്ല. കേന്ദ്ര ധനമന്ത്രിയെ കണ്ട് നിവേദനം നൽകാനോ നിവേദനത്തിൽ ഒപ്പിടുവാനോ അവർ തയ്യാറല്ല. ഇത് നമ്മൾ മനസിലാക്കണം. ബിജെപി ഭരണത്തിലില്ലാത്ത നാല് സംസ്ഥാനങ്ങളിൽ ഒരേ ദിവസം റെയ്ഡ് നടന്നിരുന്നു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഭരണം പിടിക്കാൻ പറ്റുമോയെന്നാണ് ബിജെപി നോക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കെപിസിസി യോഗത്തിൽ രാഷ്ട്രീയവുമായി ബന്ധമില്ലാത്ത ഒരു പ്രൊഫഷണലിനെ പങ്കെടുപ്പിക്കുക വഴി കോൺഗ്രസിന്റെ രാഷ്ട്രീയ വ്യതിയാനമാണ് വെളിവാകുന്നത്. സാമൂഹ്യമാധ്യമങ്ങളിലും മറ്റും സജീവമായി ഇടപെടുന്നയാൾ കോൺഗ്രസിന്റെ ഉന്നതയോഗത്തിൽ പങ്കെടുത്തതായാണ് വാർത്ത. നല്ല നിലയിൽ നടന്നുപോകുന്ന കേരളത്തിന്റെ ധനമാനേജ്‌മെന്റിനെ ഏതൊക്കെ തരത്തിൽ ബുദ്ധിമുട്ടിക്കാനാകുമെന്നാണ് കേന്ദ്രം നോക്കുന്നത്. എന്നാൽ ദേശീയപാത നിർമ്മാണം, മലയോര- തീരദേശ ഹൈവേകൾ, ഗെയിൽ പൈപ്പ് ലൈൻ, കെ ഫോൺ , കൊച്ചി ബാംഗ്ലൂർ വ്യവസായ ഇടനാഴി അങ്ങനെ വിവിധ പദ്ധതികളിലുടെ സംസ്ഥാനത്തിന്റെ വികസനമാണ് എൽഡിഎഫ് സർക്കാർ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: പലസ്തീന് വേണ്ടി സ്ഥിരം വാദിക്കുന്ന കനേഡിയൻ-ഇസ്രായേലി പ്രവർത്തക വിവിയൻ സിൽവറിനെ ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയി

shortlink

Related Articles

Post Your Comments

Related Articles


Back to top button