Latest NewsKeralaNews

പാസ്‌വേർഡ് എങ്ങനെ ശക്തമാക്കാം: ടിപ്‌സ് പങ്കുവെച്ച് പോലീസ്

തിരുവനന്തപുരം: പാസ്‌വേർഡ് എങ്ങനെ ശക്തമാക്കാമെന്ന് വ്യക്തമാക്കി കേരളാ പോലീസ്. ഇതിനുള്ള ചില ടിപ്‌സ് കേരളാ പോലീസ് ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. പാസ്‌വേർഡ് മനസ്സിൽ സൂക്ഷിക്കുക, എവിടെയും എഴുതിവെക്കുകയോ സേവ് ചെയ്യുകയോ ചെയ്യാതിരിക്കുക

2. വീട്ടുപേര് സ്ഥലപ്പേര് സ്വന്തം പേര് സ്വന്തം മൊബൈൽ നമ്പർ തുടങ്ങിയവ നിങ്ങളുടെ പാസ്സ്വേർഡിൽ ഉൾപെടുത്താതിരിക്കുക

3. എല്ലാ അക്കൗണ്ടുകൾക്കും ഒരേ പാസ്സ്വേർഡ് നൽകാതിരിക്കുക

4. പാസ്‌വേർഡ് ഉണ്ടാക്കുമ്പോൾ അക്കങ്ങളും അക്ഷരങ്ങളും അടയാളങ്ങളുമെല്ലാം ഇടകലർത്തിയുള്ള പാസ്‌വേർഡുകൾ നിർമ്മിക്കുക

5. അക്കൗണ്ട് 2 Factor Authentication ഉപയോഗിച്ചു സുരക്ഷിതമാക്കുക

6. പാസ്‌വേർഡ് പരമാവധി 3 മാസമോ കൃത്യം ഇടവേളകളിലോ മാറ്റി സുരക്ഷിതമാക്കുക

7. നിങ്ങളുടെ പാസ്‌വേർഡ് നിങ്ങളുടെ മാത്രം ഉത്തരവാദിത്വവും അവകാശവുമാണ് ഒരിക്കലും അത് മറ്റൊരാളുമായി പങ്കുവെക്കാതിരിക്കുക

8. പാസ്‌വേർഡിനു എത്ര നീളം കൂടുന്നോ അത്ര തന്നെ സുരക്ഷിതത്ത്വം കൂടികൊണ്ടിരിക്കും

9. പാസ്‌വേർഡിൽ പൊതുവേ ഡിക്ഷണറിയിൽ കാണുന്ന നല്ല വാക്കുകൾ പരമാവധി ഒഴിവാക്കുകയാണ് നല്ലത്

Read Also: ഇവിടെ എത്ര ദളിതരും ഒബിസികളും ഉണ്ട്?: വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് രാഹുൽ ഗാന്ധി

shortlink

Related Articles

Post Your Comments

Related Articles


Back to top button