Latest NewsNewsBusiness

റിലയൻസ് റീട്ടെയിലിൽ വീണ്ടും കോടികളുടെ നിക്ഷേപം എത്തുന്നു, കൂടുതൽ വിവരങ്ങൾ അറിയാം

പലചരക്ക്, ഉപഭോക്തൃ ഇലക്ട്രോണിക്സ്, ഫാഷൻ, ലൈഫ് സ്റ്റൈൽ ഉൽപ്പന്നങ്ങൾ എന്നീ മേഖലകളിലാണ് ആർആർവിഎൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

രാജ്യത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളിൽ ഒന്നായ റിലയൻസ് ഇൻഡസ്ട്രീസിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സിൽ (ആർആർവിഎൽ) വീണ്ടും കോടികളുടെ നിക്ഷേപം എത്തുന്നു. അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സിൽ കോടികൾ നിക്ഷേപിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, 4,966.80 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുക. ഇതോടെ, ആർആർവിഎല്ലിലെ 0.59 ശതമാനം ഓഹരി ഉടമസ്ഥത അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റിക്ക് ലഭിക്കും.

പലചരക്ക്, ഉപഭോക്തൃ ഇലക്ട്രോണിക്സ്, ഫാഷൻ, ലൈഫ് സ്റ്റൈൽ ഉൽപ്പന്നങ്ങൾ എന്നീ മേഖലകളിലാണ് ആർആർവിഎൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഏകദേശം 267 ദശലക്ഷത്തിലധികം ഉപഭോക്താക്കൾ ആർആർവിഎല്ലിന് ഉണ്ട്. രാജ്യത്തുടനീളം 8,500 ഓളം ആർആർവിഎൽ സ്റ്റോറുകളാണ് പ്രവർത്തിക്കുന്നത്. ‘നിക്ഷേപകർ എന്ന നിലയിൽ എഡിഐഎയുമായുളള ബന്ധം കൂടുതൽ ആഴത്തിൽ ആക്കുന്നതിൽ വളരെയധികം സന്തോഷമുണ്ട്. ഇതിലൂടെ ഇന്ത്യൻ റീട്ടെയിൽ മേഖലയിൽ കൂടുതൽ വളർച്ച കൈവരിക്കാൻ റിലയൻസിന് സാധിക്കും’, റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഇഷ മുകേഷ് അംബാനി പറഞ്ഞു.

Also Read: റിസർവ് ബാങ്ക് അസിസ്റ്റന്റ് പരീക്ഷാ തീയതികളിൽ മാറ്റം: പുതുക്കിയ തീയതികൾ പ്രസിദ്ധീകരിച്ചു

shortlink

Post Your Comments


Back to top button