സംസ്ഥാനത്ത് റെയിൽവേ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മുൻപന്തിയിൽ എത്തുന്ന ജില്ലയായി തിരുവനന്തപുരം. ഇത്തവണ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനാണ് മികച്ച വരുമാനം നേടിയിരിക്കുന്നത്. റെയിൽവേയുടെ 2022-23 വർഷത്തെ കണക്കുകൾ അനുസരിച്ച്, തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ വരുമാനം 215.95 കോടിയാണ്. ഒരു വർഷത്തിനിടെ ഏകദേശം ഒരു കോടിയിലധികം യാത്രക്കാരാണ് ഈ റെയിൽവേ സ്റ്റേഷനിൽ എത്തിയിട്ടുള്ളത്.
പ്രതിദിനം 59 ലക്ഷത്തിലധികം വരുമാനം തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന് ലഭിക്കുന്നുണ്ട്. ഏകദേശം 30,000-ലധികം യാത്രക്കാരാണ് ഈ റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നത്. തിരുവനന്തപുരം കഴിഞ്ഞാൽ, രണ്ടാം സ്ഥാനം സ്വന്തമാക്കിയത് എറണാകുളം ജംഗ്ഷനാണ്. 213 കോടി രൂപയുടെ വരുമാനമാണ് എറണാകുളം ജംഗ്ഷന് ലഭിച്ചിട്ടുള്ളത്. ഒരു വർഷത്തിനിടെ 73.18 ലക്ഷം യാത്രക്കാർ എറണാകുളം ജംഗ്ഷനിൽ എത്തിയിട്ടുണ്ട്. ഇത്തവണ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് കോഴിക്കോട് റെയിൽവേ സ്റ്റേഷനാണ്. പ്രതിവർഷം 97,000 യാത്രക്കാർ എത്തുന്ന കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ വാർഷിക വരുമാനം 147 കോടി രൂപയാണ്.
Post Your Comments