KeralaLatest NewsNews

തുലാവര്‍ഷ ആരംഭത്തിന്റെ സൂചന നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: തുലാവര്‍ഷ ആരംഭത്തിന്റെ സൂചന നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്തെ മലയോര മേഖലകളില്‍ ഇന്ന് മുതല്‍ ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ ചെറിയ മഴ ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read Also: ആമസോണിൽ ഓഫറുകളുടെ പൂരത്തിന് കൊടിയേറി! വമ്പൻ ഡിസ്കൗണ്ടിൽ ഉൽപ്പന്നങ്ങൾ ഇന്ന് തന്നെ വാങ്ങൂ

അതേസമയം,വടക്കന്‍ കേരളത്തില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. നാളെയും മറ്റന്നാളും വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കേരള- കര്‍ണാടക -ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല. പകല്‍ താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button