ടെല്‍ അവീവ്: യുദ്ധം തുടരുന്നതിനിടെ ടെല്‍ അവീവിലുണ്ടായിരുന്ന 10 എയര്‍ ഇന്ത്യ ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി റിപ്പോര്‍ട്ട്. കാബിന് ക്രൂ, പൈലറ്റുമാര്‍, എയര്‍പോര്‍ട്ട് മാനേജര്‍മാര്‍ എന്നവരുള്‍പ്പെടുന്ന സംഘത്തെയാണ് ഒഴിപ്പിച്ചത്. എയര്‍ ഇന്ത്യ ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസും റദ്ദാക്കിയിട്ടുണ്ട്. ഈ മാസം 14 വരെ ടെല്‍ അവീവിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസാണ് റദ്ദാക്കിയത്.
Read Also: ‘വെറും 498 രൂപയ്ക്ക് ഐഫോൺ’! പരസ്യം കണ്ട് ഉടനടി ഓർഡർ ചെയ്യേണ്ട, കാത്തിരിക്കുന്നത് വമ്പൻ തട്ടിപ്പ്
27 മേഘാലയ സ്വദേശികള്‍ ഈജിപ്ത് അതിര്‍ത്തി കടന്നതായി മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ സ്ഥിരീകരിച്ചു. യുദ്ധ മേഖലയില്‍ കുടുങ്ങിയ മേഘാലയ സ്വദേശികളും അതിര്‍ത്തി കടന്നു. ജെറുസലേമിലേക്ക് പോയവര്‍ ബത്ലഹേമിലായിരുന്നു കുടുങ്ങിയത്. വിദേശകാര്യമന്ത്രാലയത്തിന്റെ സഹായത്തോടെയാണ് അതിര്‍ത്തി കടന്നത്.
ഹമാസുമായി ഇസ്രയേലിനുള്ളില്‍ സൈന്യത്തിന്റെ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഇപ്പോഴും സൈനികര്‍ അടക്കം നൂറിലേറെ പേര് ഹമാസിന്റെ ബന്ദികളാണ്. കനത്ത സുരക്ഷാ വലയം ഭേദിച്ച് ഇസ്രായേലിനുള്ളില്‍ കടന്നതിന്റെ ദൃശ്യങ്ങള്‍ ഹമാസ് പുറത്തുവിട്ടു. 300 ഇസ്രായേല്‍ പൗരന്മാര് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.
Post Your Comments