Latest NewsKeralaNews

റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിന്നിലിടിച്ചു: സ്‌കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിന്നിലിടിച്ച് സ്‌കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. ഒപ്പം ഉണ്ടായിരുന്ന യുവാവിന് പരിക്കേൽക്കുകയും ചെയ്തു. ഹരിപ്പാട് ആറാട്ടുപുഴ മംഗലം സ്വദേശി അരുൺ ആണ് മരിച്ചത്. 27 വയസായിരുന്നു. അരുണിന്റെ സുഹൃത്തായ ഷാരോണിനാണ് പരിക്കേറ്റത്.

Read Also: ഹമാസിന്റെ വ്യോമാക്രമണം, ഇസ്രയേലില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്രയമായി ബങ്കറുകള്‍

ഷാരോണിനെ ആലപ്പുഴ മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടു മണിയോടെ തൃക്കുന്നപ്പുഴ -വലിയഴീക്കൽ റോഡിൽ പതിയാങ്കര പള്ളിമുക്കിനു തെക്കുവശത്ത് ആയിരുന്നു അപകടം സംഭവിച്ചത്. കുടിവെള്ള കാനുമായി വീട്ടിലേക്കു വരുന്ന വഴിയിൽ റോഡരികിൽ ഇൻഡിക്കേറ്റർ ഇല്ലാതെ നിർത്തിയിട്ടിരുന്ന ഇഷ്ടിക കയറ്റി വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.

അരുൺ സംഭവ സ്ഥലത്തു തന്നെ മരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടു വളപ്പിൽ സംസ്‌കരിച്ചു.

Read Also: ഹമാസിന്റെ വ്യോമാക്രമണം, ഇസ്രയേലില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്രയമായി ബങ്കറുകള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button