കൊല്‍ക്കത്ത: നീറ്റ് പരീക്ഷക്ക് വേണ്ടി തയ്യാറെടുക്കുകയായിരുന്ന വിദ്യാര്‍ഥിയുടെ മൃതദേഹം സ്യൂട്ട്കേസില്‍ ഒളിപ്പിച്ച നിലയില്‍. കൊല്‍ക്കത്തയിലെ ന്യൂടൗണ്‍ പ്രദേശത്ത് വെള്ളിയാഴ്ചയായിരുന്നു സംഭവം.
പശ്ചിമബംഗാളിലെ മാല്‍ഡ സ്വദേശിയായ സാസിദ് ഹുസൈൻ ആണ് കൊല്ലപ്പെട്ടത്. സെല്ലോ ടേപ്പ് കൊണ്ട് പൊതിഞ്ഞ രീതിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
read also: അതിവേഗം വളർന്ന് ഇന്ത്യൻ വാഹന വിപണി! മൂല്യം 83 ലക്ഷം കോടി രൂപ കവിയാൻ സാധ്യത
നീറ്റ് പരീക്ഷക്ക് വേണ്ടിയുള്ള തായ്യാറെടുപ്പ് നടത്തുന്നതിനായി സാസിദ് ന്യൂടൗണ്‍ പ്രദേശത്ത് വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു. ഒക്ടോബര്‍ അഞ്ച് മുതല്‍ മകനെ ഫോണില്‍ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സാസിദിന്‍റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്.
സംഭവത്തില്‍ സാസിദ് വാടകക്ക് താമസിച്ചിരുന്ന വീടിന്‍റെ ഉടമസ്ഥനായ ഗൗതം, പ്രദേശത്തെ ഹോട്ടല്‍ ഉടമയായ പപ്പു സിങ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികള്‍ കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. മദ്യം നല്‍കി ബോധരഹിതനാക്കിയ ശേഷം കഴുത്ത് ഞെരിച്ചു യുവാവിനെ കൊലപ്പെടുത്തിയതായി പ്രതികള്‍ മൊഴി നൽകി.
Post Your Comments