ThiruvananthapuramLatest NewsKeralaNattuvarthaNews

അന്യസംസ്ഥാനതൊഴിലാളിയെ ശുചിമുറിയിൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി

വെ​ങ്ങാ​നൂ​ർ സി​സി​ലി​പു​രം കാ​വ​ടി വി​ളാ​കം ല​ക്ഷംവീ​ട് കോ​ള​നി​യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ച്ചു വ​ന്നി​രു​ന്ന ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​സു​ക്ച​ന്ദ് ചൗ​ധ​രി(46)​യാണ് മരിച്ചത്

ബാ​ല​രാ​മ​പു​രം: ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​യ അന്യസംസ്ഥാനതൊഴിലാളിയെ ശുചിമുറിയിൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി. വെ​ങ്ങാ​നൂ​ർ സി​സി​ലി​പു​രം കാ​വ​ടി വി​ളാ​കം ല​ക്ഷംവീ​ട് കോ​ള​നി​യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ച്ചു വ​ന്നി​രു​ന്ന ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​സു​ക്ച​ന്ദ് ചൗ​ധ​രി(46)​യാണ് മരിച്ചത്.

Read Also : കരുവന്നൂരിൽ കെട്ടിത്തിരിയുന്നവർക്ക് എ ആർ നഗറിലേക്കുള്ള വഴി അറിയാത്തത് എന്തുകൊണ്ട്: കുറിപ്പുമായി കെ ടി ജലീൽ

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം 6.45-മ​ണി​യോ​ടെ വീ​ടി​ന്‍റെ ശുചിമുറിയിൽ ബാ​ത്ത്റൂ​മി​ൽ സുക്ചന്ദിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സു​ക് ച​ന്ദി​നൊ​പ്പം മി​ഥു​ൻ ചൗ​ധ​രി, ദു​ലാ​ൽ ചൗ​ധ​രി, ഷി​ൻ​ഡു ചൗ​ധ​രി എ​ന്നി​വ​രും ഈ ​വീ​ട്ടി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

സി​സി​ലി​പു​രം വാ​ർ​ഡ് മെ​മ്പ​ർ മി​നി വേ​ണു​ഗോ​പാ​ലി​ന്‍റെ മൊ​ഴി​പ്ര​കാ​രം കേ​സ് പൊലീസ് ര​ജി​സ്റ്റ​ർ ചെ​യ്ത് മേൽ ന​ട​പ​ടികളെടുത്തു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button