ലോകത്ത് അതിവേഗം വളരുന്ന വാഹന വിപണിയായി ഇന്ത്യ. പ്രമുഖ മാനേജ്മെന്റ് കൺസൾട്ടിംഗ് സ്ഥാപനമായ ആർതർ ഡി ലിറ്റിൽ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യൻ വാഹന വ്യവസായത്തിന്റെ മൂല്യം 2035-ഓടെ 1 ലക്ഷം കോടി ഡോളറിൽ എത്തുമെന്നാണ് വിലയിരുത്തൽ. ഡിസൈൻ, വികസനം, മറ്റ് സാങ്കേതിക മേഖലകൾ എന്നിവയിൽ നിന്നുള്ള 40,000 കോടി ഡോളറും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ ഓട്ടോമോട്ടീവ് വ്യവസായത്തിന് കരുത്ത് പകരുന്നതാണ് ഡിസൈൻ, വികസനം, ഉൽപ്പാദനം എന്നീ മേഖലകൾ.
രാജ്യത്തെ വാഹന വിപണിയെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്രസർക്കാർ ഇതിനോടകം തന്നെ നിരവധി തരത്തിലുള്ള പദ്ധതികളും, നയങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. വാഹന നിർമ്മാതാക്കൾക്ക് നികുതി ഇളവുകൾ വാഗ്ദാനം ചെയ്യുന്നതും, ഗവേഷണത്തിനും, വികസനത്തിനും, നിക്ഷേപിക്കുന്നതും ഉൾപ്പെടെയുള്ള പിന്തുണ സർക്കാർ നൽകാറുണ്ട്. ഇതിനുപുറമേ, റോഡുകളും ഹൈവേകളും ഉൾപ്പെടെ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും വൻ തോതിൽ നിക്ഷേപം നടത്തുന്നുണ്ട്. വർദ്ധിച്ചുവരുന്ന നഗരവൽക്കരണം ഇന്ത്യൻ വാഹന വ്യവസായത്തിന്റെ വളർച്ചയ്ക്ക് കൂടുതൽ ഊർജ്ജം പകർന്നിട്ടുണ്ട്.
Post Your Comments