Latest NewsNewsBusiness

കോടികളുടെ ധനസമാഹരണത്തിന് ഒരുങ്ങി ബജാജ് ഫിനാൻസ്, കൂടുതൽ വിവരങ്ങൾ അറിയാം

വാറന്റുകൾ ഇഷ്യൂ ചെയ്യുന്നതോടെ ബജാജ് ഫിൻസർവിന്റെ വിഹിതം 52.45 ശതമാനത്തിൽ നിന്ന് 52.57 ശതമാനമായി ഉയരുന്നതാണ്

കോടികളുടെ ധനസമാഹരണത്തിന് ഒരുങ്ങി രാജ്യത്തെ പ്രമുഖ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ സ്ഥാപനമായ ബജാജ് ഫിനാൻസ്. റിപ്പോർട്ടുകൾ പ്രകാരം, 10000 കോടി രൂപയുടെ ധനസമാഹരണത്തിനാണ് ബജാജ് ഫിനാൻസ് ഒരുങ്ങുന്നത്. ക്യുഐപി ഇഷ്യു വഴി 8,800 കോടി രൂപയും, പ്രമോട്ടർമാരായ ബജാജ് ഫിൻസേർവിലേക്ക് കൺവേർട്ടബിൾ വാറന്റുകൾ വഴി 1,200 കോടി രൂപയും സമാഹരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. നിലവിൽ, ബജാജ് ഫിൻസർവിനെ പ്രമോട്ടർ കമ്പനിയായി നിശ്ചയിച്ചിട്ടുണ്ട്. മുൻഗണന അടിസ്ഥാനത്തിൽ കമ്പനി 15,50,000 വാറന്റുകൾ ഇഷ്യൂ ചെയ്യുന്നതാണ്. തുടർന്ന് ഇതിന് തുല്യമായ ഷെയറുകളാക്കി മാറ്റും.

വാറന്റുകൾ ഇഷ്യൂ ചെയ്യുന്നതോടെ ബജാജ് ഫിൻസർവിന്റെ വിഹിതം 52.45 ശതമാനത്തിൽ നിന്ന് 52.57 ശതമാനമായി ഉയരുന്നതാണ്. നിലവിൽ, ബജാജ് ഫിൻസെർവിന് ബജാജ് ഫിനാൻസിന്റെ 31,78,16,130 ഓഹരികൾ ഉണ്ട്. ഇത് ഏകദേശം 52.45 ശതമാനമാണ്. നിക്ഷേപകർക്ക് അലോട്ട്മെന്റ് തീയതി മുതൽ 18 മാസത്തിനുള്ളിൽ വാറന്റുകൾ ഇക്വിറ്റി ഷെയറുകളാക്കി മാറ്റാവുന്നതാണ്. സെപ്റ്റംബർ 30ന് അവസാനിച്ച പാദത്തിൽ ബജാജ് ഫിനാൻസിന്റെ പുതിയ വായ്പകളിൽ നിന്നുള്ള വളർച്ച 26 ശതമാനം ഉയർന്ന് 85.3 ലക്ഷം രൂപയായി.

Also Read: വൈദ്യുതി ലഭ്യതയിലെ അപ്രതീക്ഷിത കുറവ്: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം തുടരാൻ സാധ്യത

shortlink

Related Articles

Post Your Comments

Related Articles


Back to top button