ആഗോള ലാപ്ടോപ്പ് വിപണിയിൽ ചുരുങ്ങിയ കാലയളവ് കൊണ്ട് ഇടം നേടിയ ബ്രാൻഡാണ് ഏസർ. ബഡ്ജറ്റ് റേഞ്ചിൽ ലാപ്ടോപ്പുകൾ തിരയുന്നവർക്ക് മികച്ച ഏസർ ഓപ്ഷനാണ്. അതിനാൽ, ഇന്ത്യൻ വിപണിയിൽ ഏസർ ആരാധകർ ഒട്ടനവധിയുണ്ട്. അടുത്തിടെ ഏസർ അവതരിപ്പിച്ച ബഡ്ജറ്റ് ഫ്രണ്ട്‌ലി ലാപ്ടോപ്പാണ് ഏസർ ആസ്പയർ 3 എ315. ഇവയെക്കുറിച്ച് കൂടുതൽ പരിചയപ്പെടാം.
15.6 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്. 1920×1080 പിക്സൽ റെസലൂഷനാണ് നൽകിയിട്ടുള്ളത്. ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. എഎംഡി ക്വാഡ് കോർ റൈസൺ 5 പ്രോസസറിലാണ് പ്രവർത്തനം. Windows 11 ഹോം ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിട്ടുള്ളത്.
Also Read: അതിമാരക മയക്കു മരുന്നുമായി ‘പടയപ്പ ബ്രദേഴ്‌സ്’ പിടിയില്‍
8 ജിബി റാം ആണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് SSD- യും, സ്റ്റോറേജ് ഡ്രൈവ് കപ്പാസിറ്റി 512 ജിബിയുമാണ്. 6 cell 86 WHr ആണ് ബാറ്ററി ടൈപ്പ്. ലാപ്ടോപ്പിന്റെ ഭാരം 1.78 കിലോഗ്രാം മാത്രമാണ്. ഏസർ ആസ്പയർ 3 എ315 ലാപ്ടോപ്പുകളുടെ ഇന്ത്യൻ വിപണി വില 36,900 രൂപയാണ്.
Post Your Comments