ടെല്‍ അവീവ്: പലസ്തീന്‍ സായുധ സംഘമായ ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രായേലില്‍ 22 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 5,000 റോക്കറ്റുകള്‍ 20 മിനിറ്റില്‍ തൊടുത്തുവെന്നാണ് ഹമാസ് അവകാശവാദം. ഇസ്രായേല്‍ നഗരങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇസ്രായേലിന് ഉളളില്‍ കടന്നാണ് ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയത്. പിന്നാലെ യന്ത്ര തോക്കുകളുമായി അതിര്‍ത്തി കടന്ന് ഇസ്രായേലിനുള്ളില്‍ കടന്ന ഹമാസ് സായുധ സംഘം വെടിവെപ്പും നടത്തി. തെരുവിലൂടെ വെടിവെപ്പ് നടത്തുന്ന ഹമാസ് ആയുധസംഘത്തിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
Read Also: ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റിന്റെ ബൈക്ക് മോഷ്ടിച്ചു: യുവാവ് അറസ്റ്റിൽ
അതേസമയം,ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ തിരിച്ചടിച്ച് തുടങ്ങി. ആക്രമണത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് വീഡിയോ പുറത്ത് വിട്ട ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, യുദ്ധം തുടങ്ങിയെന്നും നമ്മള്‍ ജയിക്കുമെന്നും ഹമാസിന് തിരിച്ചടി ലഭിക്കുമെന്നും രാജ്യത്തെ അറിയിച്ചു. പിന്നാലെ ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം ആരംഭിച്ചു.
Post Your Comments