ചൊവ്വാഴ്ച നേപ്പാളിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ ശക്തമായ ഭൂകമ്പമാണ് സിക്കിമിലെ ടീസ്റ്റ നദീതടത്തിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും തെക്കൻ ലൊണാക് തടാകം പൊട്ടിത്തെറിച്ചതിനും കാരണമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് ശാസ്ത്രജ്ഞർ അന്വേഷിക്കുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ചുങ്താങ് അണക്കെട്ട് തകർന്നതും തടാകം പൊട്ടിത്തെറിക്കാൻ കാരണമായി. ഈ അണക്കെട്ട് 1,200 മെഗാവാട്ട് (MW) ടീസ്റ്റ സ്റ്റേജ് III ജലവൈദ്യുത പദ്ധതിയുടെ ഭാഗമാണ്. അതിൽ സംസ്ഥാന സർക്കാരാണ് ഭൂരിഭാഗം പങ്കാളിത്തവും.
ഹൈദരാബാദ് ആസ്ഥാനമായുള്ള നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ പുറത്തുവിട്ട സാറ്റലൈറ്റ് ചിത്രങ്ങൾ കാണിക്കുന്നത് തെക്കൻ ലൊനാക് തടാകത്തിന്റെ വിസ്തീർണ്ണം സെപ്റ്റംബർ 17 ന് അതിന്റെ വലിപ്പവുമായി താരതമ്യം ചെയ്യുമ്പോൾ 100 ഹെക്ടറിലധികം കുറഞ്ഞുവെന്നാണ്. വെള്ളപ്പൊക്കത്തിൽ 18 പേർ മരിച്ചതായും 22 സൈനികർ ഉൾപ്പെടെ 94 പേരെ കാണാതായതായും അധികൃതർ അറിയിച്ചു.
നേപ്പാളിൽ ഉണ്ടായ ഭൂകമ്പമാണോ സിക്കിമിലെ വെള്ളപ്പൊക്കത്തിന് കാരണമെന്ന് ശാസ്ത്രജ്ഞർ അന്വേഷിക്കുന്നു. 168 ഹെക്ടർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന തടാകം ഇതിനകം ദുർബലമായിരുന്നു. നേപ്പാളും സിക്കിമും സ്ഥിതിചെയ്യുന്നത് വർഷങ്ങളായി ഭൂചലനം ഉണ്ടാക്കുന്ന പ്രദേശത്താണ്. ഇതിനാൽ തന്നെ ഈ രണ്ട് സംഭവങ്ങളെയും ഭൂമിശാസ്ത്രപരമായി ബന്ധിപ്പിക്കുന്നതിനുള്ള സാധ്യത ശാസ്ത്രജ്ഞർ അന്വേഷിക്കുന്നു.
Post Your Comments