NewsLife Style

റൂം തണുപ്പിക്കാന്‍ പ്രകൃതിദത്തമായ മാര്‍ഗങ്ങള്‍

നല്ല ഉറക്കത്തിന് ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അതില്‍ തന്നെ, നമ്മള്‍ കഴിക്കുന്ന ആഹാരം, റൂം, ചുറ്റുപാടുകള്‍ എന്നിവയെല്ലാം ഇതിനെ സ്വാധീനിക്കാം.

അതുപോലെ തന്നെ നമ്മളുടെ റൂമിലെ ടെമ്പറേച്ചറും ഉറക്കത്തിനെ കാര്യമായി ബാധിക്കുന്നുണ്ട്.

നല്ല ചൂട് എടുത്താലും അതുപോലെ തന്നെ വിറപ്പിക്കുന്ന തണുപ്പ് വന്നാലും നമ്മള്‍ക്ക് നല്ല ഉറക്കം കിട്ടണമെന്നില്ല. നല്ല സുഖകരമായ ഉറക്കത്തിന് അമിതമായി ചൂടും തണുപ്പും ഇല്ലാത്ത ഒരു അന്തരീക്ഷം റൂമില്‍ വേണം. ചില പഠനങ്ങള്‍ പ്രകാരം, ഒരു വ്യക്തി നല്ലരീതിയില്‍ ഉറങ്ങണമെങ്കില്‍ 18.3 ഡിഗ്രി സെല്‍ഷ്യസ് റൂം ടെമ്പറേച്ചര്‍ വേണം എന്നാണ് പറയുന്നത്. ഇത്തരത്തില്‍ കൃത്യമായ ഒരു റൂം ടെമ്പറേച്ചര്‍ റൂമില്‍ സെറ്റ് ചെയ്യാന്‍ സാധിച്ചാല്‍ നല്ലപോലെ ഉറങ്ങുമെന്നും, യാതൊരു ക്ഷീണവും ഇല്ലാതെ പിറ്റേദിവസം കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നുമാണ് പഠനങ്ങള്‍ പറയുന്നത്.

റൂം തണുപ്പിക്കാന്‍

എസി ഇല്ലാതെ തന്നെ റൂം നിങ്ങള്‍ക്ക് തണുപ്പിച്ചെടുക്കാന്‍ സാധിക്കുന്നതാണ്. ഇതിനായി പലവിധത്തിലുള്ള നാച്വറല്‍ മെത്തേഡ്‌സ് നങ്ങള്‍ക്ക് ഉപയോഗിക്കാം.

ഇതില്‍ തന്നെ റൂമിന്റെ ജനാലയില്‍ സൂര്യപ്രകാശം കടക്കാതിരിക്കാന്‍ ടിന്റര്‍ ഗ്ലാസ്സ് ഉപയോഗിക്കാവുന്നതാണ്. അതുപോലെ, പകല്‍ സമയത്ത് നല്ല ചൂട് ഉള്ള സമയത്ത് ജനാലകള്‍ തുറന്ന് ഇടാതിരിക്കാന്‍ ശ്രദ്ധിക്കാം. കര്‍ട്ടണ്‍ ഉപയോഗിച്ച് ജനാലകള്‍ മറയ്ക്കാന്‍ ശ്രദ്ധിക്കണം. അതുപോലെ, റൂമില്‍ ചൂട് കൂട്ടുന്ന സാധനങ്ങള്‍ ഉപയോഗിക്കാതിരിക്കാം. കിടയ്ക്ക വേറെ തുണി കൊണ്ട് മൂടി ഇടാം. അതുപോലെ, നീല നിറത്തിലുള്ളതും കറുപ്പ് നിറത്തിലുമുള്ള സാധനങ്ങള്‍ പരമാവധി ഉപയോഗിക്കാതിരിക്കാം.

രാത്രി കിടക്കുന്നതിന് മുന്‍പ് വീടിന്റെ മുറ്റം നനച്ചിടാവുന്നതാണ്. ഇത് മൊത്തത്തില്‍ തണുപ്പ് കയറ്റാന്‍ സഹായിക്കും. മഴയാണെങ്കില്‍ നല്ല തണുപ്പ് അന്തരീക്ഷത്തില്‍ ഉണ്ടായിരിക്കുന്നതാണ്. അതുപോലെ, രാത്രിയില്‍ ജനാല എല്ലാം നന്നായി തുറന്നിടുക. വാതില്‍ തുറന്ന് വായു സഞ്ചാരം ഉറപ്പാക്കാം. രാത്രി കിടക്കും മുന്‍പ് റൂം അതുപോലെ, ചുറ്റുമുള്ള പരിസരവും തുടച്ചിടുക. റൂമില്‍ കിടക്കാന്‍ പോകുന്നതിന് മുന്‍പ് ഒരു ബക്കറ്റില്‍ നിറയെ വെള്ളം പിടിച്ച് വെച്ച് ഫാന്‍ ഇട്ട് വാതില്‍ അടയ്ക്കണം. അതുപോലെ നിങ്ങളുടെ വീട്ടില്‍ ടേബിള്‍ ഫാന്‍ ആണെങ്കില്‍ ജനാലയോട് ചേര്‍ത്ത് ചെരിച്ച് വെക്കണം. റൂമില്‍ നിന്നുള്ള ചൂട് വായു പുറത്ത് പോകാനും അകത്തേയ്ക്ക് നല്ല തണുത്ത വായു കയറാനും ഇത് സഹായിക്കും. അതുപോലെ തന്നെ റൂമില്‍ തുണി നനച്ചിട്ട് ഫാന്‍ ഇട്ടാലും തണുപ്പ് നില്‍ക്കാന്‍ സഹായിക്കുന്നതാണ്. ഇത്തരത്തില്‍ റൂം തണുപ്പിച്ചതിന് ശേഷം മാത്രം ഉറങ്ങാന്‍ പോവുക. ഇത് റൂമില്‍ നിന്നും ചൂട് കുറയ്ക്കാനും എന്നാല്‍, അമിതമായി തണുപ്പില്ലാതെ നല്ല സുഖകരമായ ടെമ്പറേച്ചര്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button