ഡൽഹി: കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പ്രതിപക്ഷ നേതാക്കളെയും പാർട്ടികളെയും ദുർബലപ്പെടുത്താൻ കള്ളക്കേസുകൾ ചുമത്തുന്നുവെന്ന് കെജ്രിവാൾ പറഞ്ഞു. ഭീഷണിപ്പെടുത്താനായി കേന്ദ്രം കള്ളക്കേസുകൾ ചുമത്തി ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും ഇത് രാജ്യത്തിന് നല്ലതല്ലെന്നും കെജ്രിവാൾ പറഞ്ഞു.
‘പ്രതിപക്ഷ നേതാക്കളെയും പ്രതിപക്ഷ പാർട്ടികളെയും കീഴ്പ്പെടുത്താനും ഭീഷണിപ്പെടുത്താനുമുള്ള ശ്രമത്തിൽ എങ്ങനെയാണ് കള്ളക്കേസുകൾ ചുമത്തുന്നതെന്ന് ഞങ്ങൾ കാണുന്നുണ്ട്. രാഷ്ട്രീയത്തിൽ മാത്രമല്ല, വ്യാപാര-വ്യവസായ മേഖലകളിലും ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്, ഈ ഭയത്തിന്റെ അന്തരീക്ഷം രാജ്യത്തിന് നല്ലതല്ല,’ കെജ്രിവാൾ പറഞ്ഞു.
രാത്രി 11 മണി വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണം: പൊതുജനങ്ങളോട് അഭ്യർത്ഥനയുമായി കെഎസ്ഇബി
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയ ഭയത്തെ തുടർന്നാണ് ബിജെപി ഇത്തരം നിരാശാജനകമായ നടപടികളിലേക്ക് നീങ്ങന്നതെന്ന് ഡൽഹി കെജ്രിവാൾ പറഞ്ഞു. കിഴക്കൻ ഡൽഹിയിലെ ഗാസിപൂർ മാലിന്യനിക്ഷേപകേന്ദ്രം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments