ന്യൂസ് ക്ലിക്കിനെതിരായ കേസ്, കേരളത്തിലും ഡല്‍ഹി പൊലീസിന്റെ പരിശോധന

അനുഷ പോളിന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തു

പത്തനംതിട്ട: ന്യൂസ് ക്ലിക്കിനെതിരായ കേസില്‍ കേരളത്തിലും ഡല്‍ഹി പൊലീസ് പരിശോധന നടത്തി. ന്യൂസ് ക്ലിക്ക് മുന്‍ ജീവനക്കാരിയായ പത്തനംതിട്ട കൊടുമണ്‍ സ്വദേശി അനുഷ പോളിന്റെ വീട്ടിലാണ് ഡല്‍ഹി പൊലീസ് പരിശോധനക്കെത്തിയത്. മൊബൈല്‍ ഫോണും ലാപ്‌ടോപും പൊലീസ് പിടിച്ചെടുത്തു. സംസ്ഥാന പൊലീസില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച്, ന്യൂസ് ക്ലിക്കിലെ മുന്‍ വീഡിയോഗ്രാഫറാണ് അനുഷ പോള്‍. അടുത്ത കാലത്താണ് ഇവര്‍ പത്തനംതിട്ടയില്‍ എത്തിയത്. ഇവരുടെ മൊഴിയെടുത്തതിന് ശേഷം ഡല്‍ഹി പൊലീസ് മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തു.

Read Also: അനന്തപുരിയിൽ രുചിമേളം ഒരുങ്ങുന്നു: 11 ഭക്ഷ്യമേളകളുമായി കേരളീയം

ജില്ലാ പൊലീസ് മേധാവിയെ മാത്രം അറിയിച്ചാണ് പ്രത്യേക അന്വേഷണ സംഘം എത്തിയത്. അനുഷയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് പരിശോധനയുടെ ഭാഗമായി മൊബൈലും ലാപ്‌ടോപ്പും പിടിച്ചെടുത്തത്. നടപടിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഡല്‍ഹി പൊലീസ് സംസ്ഥാന പൊലീസിനോട് പങ്കുവെച്ചിട്ടില്ല.

Share
Leave a Comment