മോസ്‌കോ: ഇന്ത്യന്‍ സര്‍ക്കാര്‍ പൗരന്മാരുടെ താല്‍പര്യങ്ങള്‍ക്കായി സ്വതന്ത്രമായി പ്രവര്‍ത്തിക്കുകയാണെന്നും മോസ്‌കോയ്ക്കും ന്യൂഡല്‍ഹിക്കുമിടയില്‍ വിള്ളലുണ്ടാക്കാനുള്ള പാശ്ചാത്യരാജ്യങ്ങളുടെ ശ്രമങ്ങള്‍ അര്‍ത്ഥശൂന്യമാണെന്നും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍.
Read Also: ‘സ്വന്തം പേര് പോലും ഓര്‍മയില്ല, ഉമിനീരു ഇറക്കുന്നില്ല’: നടി കനകലത ദുരിതാവസ്ഥയില്‍
റഷ്യയില്‍ നിന്ന് ഇന്ത്യയെ അകറ്റാനുള്ള ശ്രമങ്ങള്‍ അര്‍ത്ഥശൂന്യമാണെന്നും ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാശ്ചാത്യ രാജ്യങ്ങള്‍ രാജ്യത്തിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതിന് ശേഷം വില കിഴിവുള്ള റഷ്യന്‍ എണ്ണ വാങ്ങിയതിന് ഇന്ത്യന്‍ റിഫൈനര്‍മാര്‍ വിമര്‍ശനങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് പുടിന്റെ പരാമര്‍ശം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലെ യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് യുഎസും യൂറോപ്യന്‍ യൂണിയനും നിര്‍ത്തിയിരുന്നു.
Post Your Comments