Latest NewsKeralaNews

വിക്ടോറിയ,മഹാരാജാസ് കോളേജുകളിലെ പ്രിന്‍സിപ്പല്‍മാരോട് എസ്എഫ്ഐ കാണിച്ച അതിക്രമങ്ങള്‍ ഓര്‍മ്മിപ്പിച്ച് ശ്യാംരാജ്

പക്ഷേ തിരുവനന്തപുരം നഴ്‌സിംഗ് കോളേജിലെ പ്രിന്‍സിപ്പല്‍ വേറെ ലെവലാണ് എസ്എഫ്‌ഐക്കാരേ എന്ന് യുവമോര്‍ച്ച സെക്രട്ടറി

തിരുവനന്തപുരം: എസ്എഫ്ഐ പ്രവര്‍ത്തകരും തിരുവനന്തപുരം നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പലും തമ്മില്‍ നടന്ന വാക്കു തര്‍ക്കത്തില്‍ പരിഹാസവുമായി യുവമോര്‍ച്ച ദേശീയ സെക്രട്ടറിയും എബിവിപി മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന പി.ശ്യാംരാജ്.

വിക്ടോറിയ, മഹാരാജാസ് കോളേജുകളിലെ പ്രിന്‍സിപ്പല്‍മാരോട് എസ്എഫ്ഐ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നുണ്ടായ അതിക്രമങ്ങള്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് ശ്യാംരാജിന്റെ വിമര്‍ശനം.

Read Also: അഗ്നിയ്ക്ക് ചുറ്റും 7 തവണ വലം വെയ്ക്കാത്ത ഹിന്ദു വിവാഹങ്ങൾ അസാധു ആണെന്ന് അലഹബാദ് ഹൈക്കോടതി

‘അല്ല പിന്നെ, സഹിക്കുന്നതിനും ഒരു പരിധിയില്ലേ? അന്നവര്‍ വിക്ടോറിയ കോളേജില്‍ ദളിത് അദ്ധ്യാപികയ്ക്ക് കുഴിമാടമൊരുക്കി. ടീച്ചര്‍ കരഞ്ഞു കൊണ്ട് പടിയിറങ്ങി. പിന്നീടവര്‍ മഹാരാജാസ് കോളേജിലെ ബീന ടീച്ചറിന്റെ കസേര കത്തിച്ചു. ടീച്ചര്‍ നിശബ്ദയായ് മാറി നിന്നു. ഇന്നവര്‍ തിരുവനന്തപുരം നഴ്‌സിംഗ് കോളേജിലെ പ്രിന്‍സിപ്പാളിനെ തേടിയെത്തി. ടീച്ചര്‍ പറഞ്ഞു, അടിച്ചു നിന്റെയൊക്കെ ഷേപ്പ് മാറ്റും’- എസ്എഫ്ഐയെ പരിഹസിച്ചുകൊണ്ട് ശ്യാംരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു എസ്എഫ്ഐ പ്രവര്‍ത്തകരും പ്രിന്‍സിപ്പലും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായത്. വനിതാ ഹോസ്റ്റലില്‍ ക്യാമറയും സെക്യൂരിറ്റിയും വേണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പലിന്റെ ഓഫീസിലെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കുകയായിരുന്നു. പ്രിന്‍സിപ്പല്‍ സ്ഥാനത്ത് തുടരണോ എന്ന് തങ്ങള്‍ തീരുമാനിക്കുമെന്ന് ഭീഷണി മുഴക്കിയ എസ്എഫ്ഐ പ്രവര്‍ത്തകരോട് നിന്റെയൊന്നും വായിലിരിക്കുന്നത് കേള്‍ക്കേണ്ട ആവശ്യമില്ലെന്നായിരുന്നു വനിതാ പ്രിന്‍സിപ്പലിന്റെ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button