ഓഹരി വിപണിയിൽ ശക്തമായ സാന്നിധ്യമായി മാറാൻ ഒരുങ്ങി റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ്. ഈ വർഷം ഏകദേശം 2,500 രൂപയുടെ ഓഹരി വിൽപ്പനയ്ക്കാണ് കമ്പനി തയ്യാറെടുപ്പുകൾ നടത്തുന്നത്. തുടർന്ന് 2025 ഓടെ ഐപിഒ നടത്തുന്നതാണ്. ഇതോടെ, നിക്ഷേപകർ ആകാംക്ഷയോടെയാണ് ഐപിഒയ്ക്കായി കാത്തിരിക്കുന്നത്. നിലവിൽ, ഐപിഒയുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പങ്കുവെച്ചിട്ടില്ല. ടിപിജി, സിൽവർലേയ്ക്ക്, ജനറൽ അറ്റ്‌ലാന്റിക്, സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട്, അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, മുബദാല, ജിഐസി സിംഗപ്പൂർ തുടങ്ങിയ ആഗോള നിക്ഷേപകർക്ക് റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സിൽ ഓഹരിയുണ്ട്.
ഓഗസ്റ്റിൽ കമ്പനിയുടെ 0.99 ശതമാനം ഓഹരികൾ ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിക്ക് വിറ്റഴിച്ചിരുന്നു. 8,278 കോടി രൂപയ്ക്കാണ് അന്ന് ഓഹരികൾ വിറ്റത്. ഈ ഇടപാടിനു ശേഷം കമ്പനിയുടെ ആകെ മൂല്യം 4.21 ലക്ഷം കോടി രൂപയിൽ നിന്ന് 8.27 ലക്ഷം കോടി രൂപയായാണ് ഉയർന്നത്. ഇതിനുപുറമേ, കെ.കെ.ആർ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സിലെ ഓഹരി പങ്കാളിത്തം 1.17 ശതമാനത്തിൽ നിന്നും 1.42 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്. 2022-23 സാമ്പത്തിക വർഷത്തിൽ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സിന് 2.6 ലക്ഷം കോടി രൂപയുടെ വരുമാനവും, 9,181 കോടി രൂപയുടെ ലാഭവും നേടാൻ സാധിച്ചിട്ടുണ്ട്.
Also Read: വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍
Post Your Comments