വെജിറ്റേറിയൻ ആയ ആളുകളെ സംബന്ധിച്ച് മിക്കവര്‍ക്കും ഏറെ ഇഷ്ടമുള്ളൊരു വിഭവമാണ് പനീര്‍. പനീര്‍ കൊണ്ട് പല വിഭവങ്ങളും തയ്യാറാക്കാറുണ്ട്. എന്തായാലും ധാരാളം ആരാധകരുള്ളൊരു ഭക്ഷണം തന്നെയാണിതെന്ന് നിസംശയം പറയാം.
പ്രത്യേകിച്ച് നോണ്‍-വെജ് വിഭവങ്ങള്‍ക്ക് പകരമായിത്തന്നെ വെജിറ്റേറിയൻസ് കഴിക്കുന്ന ഒന്നാണ് പനീര്‍. നോണ്‍-വെജിന് പകരം എന്നുവച്ചാല്‍ അതിന്‍റെ സമാനമായ ഗുണങ്ങള്‍ക്ക് വേണ്ടി എന്നര്‍ത്ഥം. അതുപോലെ തന്നെ നോണ്‍ വെജിറ്റേറിയൻസിനും പനീര്‍ ഏറെ ഇഷ്ടമാണ്. ഇനി, പനീര്‍ കഴിക്കുന്നത് കൊണ്ടുള്ള ചില ഗുണങ്ങളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്.
ആദ്യമേ സൂചിപ്പിച്ചത് പോലെ പനീര്‍ നോണ്‍- വെജ് വിഭവങ്ങള്‍ക്ക് പകരമായി കഴിക്കുന്നത് അത് പ്രോട്ടീൻ സമ്പന്നമാണ് എന്നതിനാലാണ്. പ്രോട്ടീൻ ലഭിക്കുന്നതിന് ഏറ്റവും അനുയോജ്യമായ വെജ്- വിഭവമാണ് പനീര്‍. ശരീരത്തിന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായി വരുന്ന ഒമ്പത് തരം അമിനോ ആസിഡുകളാണ് പനീറിലുള്ളത്. അത്രമാത്രം ആരോഗ്യകരമെന്ന് ചുരുക്കം.
വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്കും ഡയറ്റിലുള്‍പ്പെടുത്താവുന്നൊരു വിഭവമാണ് പനീര്‍. പ്രോട്ടീൻ അധികമുള്ളതിനാലും കാര്‍ബോഹൈഡ്രേറ്റ് കുറവായതിനാലുമാണ് ഇത് വെയിറ്റ് ലോസ് ഡയറ്റിന് യോജിക്കുന്നതാകുന്നത്. പനീര്‍ കഴിക്കുന്നത് വിശപ്പിനെ ഒതുക്കാൻ സഹായിക്കുന്നു. ഇത് ഇടയ്ക്ക് വല്ലതും കഴിച്ചുകൊണ്ടിരിക്കുന്ന ശീലത്തില്‍ നിന്ന് നമ്മെ പിന്തിരിപ്പിക്കുകയും ചെയ്യും. ഇതോടെയാണ് പനീര്‍ വെയിറ്റ് ലോസ് ഡയറ്റിലെ മികച്ചൊരു വിഭവമാകുന്നത്.
നമ്മുടെ എല്ലുകളുടെയും പല്ലിന്‍റെയും പേശികളുടെയും ആരോഗ്യത്തിനും പനീര്‍ വളരെ നല്ലതാണ്. പേശികള്‍ക്ക് നല്ലതാണ് എന്നതിനാലാണ് ബോഡി ബില്‍ഡര്‍മാര്‍ വരെ അവരുടെ ഡയറ്റിലെ പ്രധാന വിഭവമായി പനീറിനെ തെരഞ്ഞെടുക്കുന്നത്.
പ്രമേഹമുള്ളവര്‍ക്കും ഡയറ്റിലുള്‍പ്പെടുത്താവുന്ന ഭക്ഷണമാണ് പനീര്‍. പനീറിലുള്ള ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് പ്രമേഹം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നതാണ്. അതിനാലാണ് പ്രമേഹരോഗികള്‍ പനീര്‍ കഴിക്കണമെന്ന് പറയുന്നത്.
Post Your Comments